കിം ജോങ്ങ് ഉന്നിന്റെ മകളുടെ പേര് ഉത്തര കൊറിയയിലെ പെൺകുട്ടികൾക്ക് ഇടരുത്; വിചിത്ര ഉത്തരവ്

ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ്ങ് ഉന്നിന്റെ മകളുടെ പേര് രാജ്യത്തെ മറ്റ് സ്ത്രീകൾക്ക് ഇടരുതെന്ന അലിഖിത നിയമം രാജ്യത്ത് നടപ്പിലാക്കി തുടങ്ങിയതായി റിപ്പോർട്ട്. കിംഗ് ജോങ്ങ് ഉന്നിന്റെ പത്ത് വയസുകാരിയായ മകളുടെ പേര് ജൂ എയ് എന്നാണ്. ഈ പേരിലുള്ള സ്ത്രീകളോടും കുട്ടികളോടും പേര് മാറ്റാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ( North Korea Bans Girls From Having The Same Name As Kim Jong Un Daughter )
റേഡിയോ ഫ്രീ ഏഷ്യയെ ഉദ്ധരിച്ച് ഫോക്‌സ് ന്യൂസ് ആണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പുറത്ത് വരുന്ന റിപ്പോർട്ട് അനുസരിച്ച് ജു എയ് എന്ന് പേരുള്ളവരോട് ജനന സർട്ടിഫിക്കറ്റ് തിരുത്തി മറ്റൊരു പേരാക്കാൻ അധികൃതർ നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. പേര് മാറ്റാൻ അധികാരികൾ കൊടുത്തിരിക്കുന്ന സമയം ഒരാഴ്ചയാണ്.
Read Also: ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം ദക്ഷിണകൊറിയക്കുള്ള താക്കീതെന്ന് കിം ജോങ്ങ് ഉന്‍
ഉത്തര കൊറിയയുടെ മിലിട്ടറി പരേഡിലാണ് കിം ജോങ്ങ് ഉന്നിന്റെ മകൾ ജൂ എയ് ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത്. കിം ജോങ്ങ് ഉന്നിന്റെ മക്കളിൽ മൂന്ന് പേരെ മാത്രമാണ് പൊതുവേദിയിൽ കൊണ്ടുവന്നിട്ടുള്ളു.
Story Highlights: North Korea Bans Girls From Having The Same Name As Kim Jong Un Daughter
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here