Advertisement

ഉന്നിന്റെ ഉത്തര കൊറിയയില്‍ നടക്കുന്നതെന്തെന്ന് കാണാം, പക്ഷേ കോഫി കുടിക്കണം; സ്റ്റാര്‍ ബക്‌സിന്റെ ഈ ഔട്ട്‌ലെറ്റ് സ്‌പെഷ്യലാണ്

December 2, 2024
Google News 3 minutes Read
Starbucks opens a cafe with a view of North Korea

ടൂറിസ്റ്റുകള്‍ക്ക് എത്തിപ്പെടാനും വാര്‍ത്തകള്‍ അറിയാനും ബുദ്ധിമുട്ടായതിനാല്‍ തന്നെ കേട്ടറിഞ്ഞ പല കഥകളും കൊണ്ട് കിം ജോങ് ഉന്നിന്റെ ഉത്തരകൊറിയ കണ്ടറിയാന്‍ പലര്‍ക്കും ഒരു പ്രത്യേക കൗതുകമാകും. അവിശ്വസനീയമായ ഏകാധിപത്യത്തിന്റെ കഥകളില്‍ ഏതെല്ലാം സത്യം, ഏതെല്ലാം കെട്ടുകഥ എന്ന് വേര്‍തിരിച്ചറിയണമെങ്കില്‍ പോലും ഒരാള്‍ നന്നായി പണിപ്പെടേണ്ടി വരും. നമ്മുടെ ജിജ്ഞാസയെ നന്നായുണര്‍ത്തി അതിനൊപ്പം ഒരു കാപ്പികൂടി നുണയാന്‍ അവസരം ഒരുക്കിയിരിക്കുകയാണ് ദക്ഷിണ കൊറിയയില്‍ കോഫി പ്രേമികളുടെ പ്രിയപ്പെട്ട സ്റ്റാര്‍ ബക്‌സ്. (Starbucks opens a cafe with a view of North Korea)

ഉത്തര കൊറിയയേയും ദക്ഷിണ കൊറിയയേയും തമ്മില്‍ വേര്‍തിരിക്കുന്ന ജോ നദിയ്ക്കരികിലാണ് ദക്ഷിണ കൊറിയയിലെ ഈ സ്‌പെഷ്യല്‍ സ്റ്റാര്‍ബക്‌സ്. സിയോളിന് 20 മൈല്‍ അകലെ എയ്ഗിബോങ് പീസ് എകോപാര്‍ക്കിലാണ് 30 സീറ്റുകളുള്ള സ്റ്റാര്‍ബക്‌സ് ഷോപ്പുള്ളത്. ദക്ഷിണ കൊറിയക്കാര്‍ക്കും അന്താരാഷ്ട്ര ടൂറിസ്റ്റുകള്‍ക്കും ഉത്തര കൊറിയയെ ഒരു നോക്ക് കാണാനുള്ള വളരെ അപൂര്‍വം മാര്‍ഗങ്ങളില്‍ ഒന്നാകുകയാണ് ഈ സ്റ്റാര്‍ബക്‌സ് ഔട്ട്‌ലെറ്റ്.

Read Also: സര്‍ക്കാരിന് സുപ്രിംകോടതിയില്‍ തിരിച്ചടി; കെ കെ രാമചന്ദ്രന്‍ നായരുടെ മകന്റെ ആശ്രിത നിയമനം റദ്ദാക്കിയതിനെതിരായ ഹര്‍ജി തള്ളി

ഒട്ട്‌ലെറ്റില്‍ തന്നെ സജ്ജമാക്കിയിട്ടുള്ള ബൈനോകുലറിലൂടെയോ അള്‍ട്രാ സൂം ക്യാമറയിലൂടെയോ നോക്കിയാല്‍ ഉത്തര കൊറിയയിലെ കെപുങ് ഗ്രാമത്തിലെ ആളുകളേയും അവര്‍ ചെയ്യുന്ന ജോലികളും കാണാം. കൊറിയന്‍ ഡിമിലിറ്ററൈസ്ഡ് സോണ്‍ ( DMZ) ന് സമീപമാണ് ഈ സ്റ്റാര്‍ബക്‌സ് സ്ഥിതിചെയ്യുന്നത്. ലോകത്തിലെ തന്നെ ഏറ്റവും അതീവ സുരക്ഷാ മേഖലയും സൈനിക നിരീക്ഷണവുമുള്ള സ്ഥലങ്ങളില്‍ ഒന്നാണിത്. 1950 മുതല്‍ 1953 വരെയുള്ള കൊറിയന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഒരു ഉടമ്പടിയും ഒപ്പുവെച്ചിട്ടില്ലാത്തതിനാല്‍ ഉത്തര കൊറിയയും ദക്ഷിണ കൊറിയയും സാങ്കേതികമായി ഇപ്പോഴും യുദ്ധത്തിലാണ്.

Story Highlights : Starbucks opens a cafe with a view of North Korea

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here