Advertisement

ബ്രിക്‌സ് രാജ്യങ്ങളുടെ വികസനം തടസ്സപ്പെടുത്തുന്ന തീരുവകൾക്കെതിരെ തുറന്നടിച്ച് വ്‌ളാദിമിർ പുടിൻ

3 hours ago
Google News 2 minutes Read
vladimir

ബ്രിക്‌സ് രാജ്യങ്ങളുടെ വികസനം തടസ്സപ്പെടുത്തുന്ന വിവേചനപരമായ തീരുവകൾക്കെതിരെ തുറന്നടിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ. തീരുവ നീക്കങ്ങളെ ഒറ്റക്കെട്ടായി ചെറുക്കും. ബ്രിക്‌സ് ശക്തിപ്പെടുത്താൻ റഷ്യയും ചൈനയും കൂട്ടായി പ്രവർത്തിക്കുമെന്നും ബ്രിക്‌സ് രാജ്യങ്ങൾക്കുമേൽ 10 ശതമാനം അധികതീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും വ്‌ളാദിമിർ പുടിൻ വ്യക്തമാക്കി. സിൻഹുവ ന്യൂസ് ഏജൻസിക്ക് അനുവദിച്ച അഭിമുഖത്തിലാണ് പുടിന്റെ പരാമർശങ്ങൾ.

‘ബ്രിക്‌സ് രാജ്യങ്ങളുടെയും ലോകത്തിൻ്റെയും സാമൂഹിക- സാമ്പത്തിക വികസനത്തിന് തടസമാകുന്ന വിവേചനപരമായ ഉപരോധങ്ങൾക്കെതിരെ റഷ്യയും ചൈനയും ഒന്നിച്ചുനിന്നു. സുതാര്യവും യഥാർത്ഥ തുല്യതയും എന്ന തത്വത്തിൽ ഒരു പുതിയ സാമ്പത്തിക സംവിധാനം കെട്ടിപ്പടുക്കണമെന്ന് ഇരുപക്ഷവും അഭിപ്രായപ്പെടുന്നുണ്ട്. എല്ലാ മനുഷ്യരുടെയും പുരോഗതി ഞങ്ങൾ ആഗ്രഹിക്കുന്നു. രാഷ്ട്രത്തിന്റെ അഭിവൃദ്ധി ഉറപ്പാക്കുന്നതിനായുള്ള ലക്ഷ്യത്തിനായി ചൈനയും റഷ്യയും ഒരുമിച്ച് പ്രവർത്തിക്കുന്നത് തുടരും,’ വ്ളാദിമിർ പുടിൻ പറഞ്ഞു.

Story Highlights : Vladimir Putin speaks out against tariffs that hinder the development of BRICS countries

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here