Advertisement

യൂറോപ്യൻ രാജ്യങ്ങൾക്കുമേൽ അമേരിക്കൻ സമ്മർദ്ദം; ഇന്ത്യയ്‌ക്കെതിരെ ഉപരോധം ഏർപ്പെടുത്താൻ നിർദേശം

23 hours ago
Google News 2 minutes Read

ഇന്ത്യയ്‌ക്കെതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന് യൂറോപ്യൻ രാജ്യങ്ങളോട് അമേരിക്ക ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ. ഇന്ത്യയിൽ നിന്നും എണ്ണയും പ്രകൃതി വാതകവും വാങ്ങുന്നത് നിർത്തുന്നതുൾപ്പെടെയുള്ള നിയന്ത്രണങ്ങളാണ് വൈറ്റ് ഹൗസ് നിർദേശിച്ചിരിക്കുന്നത്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് പിഴത്തീരുവ ഏർപ്പെടുത്തണമെന്നും ട്രംപ് ഭരണകൂടം ആവശ്യപ്പെട്ടു.

നാളെ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് അമേരിക്കയുടെ നീക്കം.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയുടെ മേൽ ചുമത്തിയ 50 ശതമാനം നികുതിക്കെതിരെ ഇന്ത്യ നിരന്തരം എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. യുഎസ് ഇന്ത്യയോട് കടുത്ത നിലപാട് സ്വീകരിക്കുമ്പോൾ, മിക്ക യൂറോപ്യൻ രാജ്യങ്ങളും ഈ വിഷയത്തിൽ മൗനം പാലിക്കുകയാണ്. ഇതിനിടയിലാണ് യൂറോപ്യൻ രാജ്യങ്ങളോടും സമാനനീക്കം നടത്തണമെന്ന് യുഎസ് ആവശ്യപ്പെട്ടതെന്ന് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.

Story Highlights : White House pushes Europe to copy US tariffs on India

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here