വ്യാപാര-നിക്ഷേപ ബന്ധങ്ങൾ വികസിപ്പിക്കും; ചൈനീസ് പ്രസിഡന്റിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി

ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.ബ്രിക്സ് ഉച്ചകോടിയിലേക്കാണ് ക്ഷണം. വ്യാപാര-നിക്ഷേപ ബന്ധങ്ങൾ വികസിപ്പിക്കാൻ തന്ത്രപ്രധാനമായി മുന്നോട്ടുനീങ്ങാനാണ് ഇരുരാജ്യങ്ങളുടെയും ശ്രമം. ഭീകരത അടക്കം ഉഭയ കക്ഷി പ്രാദേശിക ആഗോള വിഷയങ്ങളിൽ പൊതു നിലപാട് വികസിപ്പിക്കാനും തീരുമാനമായി. പരസ്പര വിശ്വാസം, പരസ്പര ബഹുമാനം എന്നിവയുടെ അടിസ്ഥാനത്തിൽ ഇരുരാജ്യങ്ങളും തങ്ങളുടെ ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ പ്രതിജ്ഞാബദ്ധരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഷി ജിങ് പിങ്ങിനോട് പറഞ്ഞു.
ഏഴ് വർഷത്തിന് ശേഷം പ്രധാനമന്ത്രി മോദിയുടെ ആദ്യ ചൈന സന്ദർശനമാണിത്. ലഡാക്ക് സംഘർഷത്തിന് ശേഷം 2018-ലായിരുന്നു അദ്ദേഹത്തിന്റെ അവസാന സന്ദർശനം. ഇന്ത്യ-യുഎസ് ബന്ധം വഷളാവുകയും ഇന്ത്യയും ചൈനയും പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഈ ഉച്ചകോടിക്ക് കൂടുതൽ പ്രാധാന്യമുണ്ട്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് സമ്മർദ്ദം ചൈന, ഇന്ത്യ, റഷ്യ രാജ്യങ്ങളെ പ്രതിസന്ധിയിലാക്കിയിരുന്നു. അമേരിക്കൻ സമ്മർദ്ദത്തെ നേരിടാൻ മൂന്ന് രാജ്യങ്ങളും ഒരുമിച്ച് നിൽക്കാനുള്ള സാധ്യത സംബന്ധിച്ച റിപ്പോർട്ടുകൾക്കിടയിലാണ് ഈ നിർണ്ണായക കൂടിക്കാഴ്ച. ട്രംപിന്റെ താരിഫ്-ഉപരോധ ഭീഷണികൾ നേരിടുന്ന മൂവരും ഒരുമിക്കുമ്പോൾ എന്ത് സംഭവിക്കുമെന്നാണ് യുഎസ് അടക്കമുള്ള ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നത്.
Story Highlights : PM Modi, Xi Jinping’s Bilateral Meet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here