ഒറ്റ ആശയത്തിന് മാത്രം മാറ്റം കൊണ്ടുവരാനാകില്ല; വ്യക്തിപൂജയെ വിമര്‍ശിച്ച് ആര്‍എസ്എസ് മേധാവി

വ്യക്തിപൂജയെ വിമര്‍ശിച്ച് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. ഒറ്റ ആശയത്തിന് മാത്രം മാറ്റം കൊണ്ടുവരാനാകില്ല. ഒരു വ്യക്തിക്കോ പ്രത്യയശാസ്ത്രത്തിനോ മാത്രം രാജ്യത്തെ നിര്‍മിക്കാനികില്ലെന്നും മോഹന്‍ ഭാഗവ് നാഗ്പൂരില്‍ പറഞ്ഞു. നല്ല രാജ്യങ്ങളിലെല്ലാം വ്യത്യസ്ത ആശയങ്ങളും വിഭാഗങ്ങളുമുണ്ട്. ആ രാജ്യങ്ങളെല്ലാം പുരോഗതി നേടുന്നുണ്ടെന്നും ആര്‍എസ്എസ് മേധാവി പറഞ്ഞു.
ഒരു വ്യക്തിയുടെയോ ഒരു ചിന്തയുടെയോ ഒരു ഗ്രൂപ്പിന്റെയോ ആശയത്തിന് ഒരു രാജ്യത്തെ ഉണ്ടാക്കാനോ തകര്‍ക്കാനോ കഴിയില്ല. നല്ല രാജ്യങ്ങള്‍ക്ക് ധാരാളം ചിന്തകളുണ്ട്. എല്ലാത്തരം സംവിധാനങ്ങളോടെയുമാണ് ആ രാജ്യങ്ങള്‍ വളരുന്നത്.
ലോകത്തിലെ നല്ല രാജ്യങ്ങള്‍ക്ക് എല്ലാത്തരം ആശയങ്ങളും ഉണ്ട്. നല്ല അവസ്ഥയിലല്ലാത്ത രാജ്യങ്ങളില്‍ നല്ല നേതാക്കളെയും കാണാനാകും. സമൂഹത്തിലെ ഗുണനിലവാരവും ഐക്യദാര്‍ഢ്യവുമാണ് പ്രധാന കാര്യം. മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു.
Story Highlights: One ideology or person cannot make or break country Mohan Bhagwat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here