ക്ഷേത്രോത്സവത്തിനിടെ സംഘര്‍ഷം; പൊലീസ് എയ്ഡ് പോസ്റ്റ് തകര്‍ത്ത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍

തിരുവനന്തപുരം വെള്ളായണി ക്ഷേത്രോത്സവത്തിനിടെ സംഘര്‍ഷം. സംഘര്‍ഷത്തിനിടെ പൊലീസിന്റെ താത്ക്കാലിക എയ്ഡ് പോസ്റ്റ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തകര്‍ത്തു. ക്ഷേത്ര പരിസരത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടി കെട്ടുന്നതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷമുണ്ടായത്.rss conflict during vellayani temple festival
ഇന്നലെയാണ് വെള്ളായണി ക്ഷേത്രോത്സം തുടങ്ങിയത്. ഉത്സവവുമായി ബന്ധപ്പെട്ട് ഒരാഴ്ച മുന്നേ നേരിയ സംഘര്‍ഷങ്ങളുണ്ടായിരുന്നു. ക്ഷേത്രപരിസരത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടികള്‍ സ്ഥാപിക്കരുതെന്ന് കളക്ടറുടെ ഉത്തരവുണ്ടായിരുന്നു. ആര്‍എസ്എസിന്റെ ഉള്‍പ്പെടെ കൊടികള്‍ സ്ഥലത്ത് നിന്ന് മാറ്റണമെന്ന് പൊലീസ് നിര്‍ദേശം നല്‍കുകയും ചെയ്തു. ഇതിനിടെയാണ് ക്ഷേത്രപരിസരത്ത് പൊലീസ് താത്ക്കാലിക എയ്ഡ് പോസ്റ്റ് സ്ഥാപിച്ചത്. ഇതിനെ എതിര്‍ത്തുകൊണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ രംഗത്തുവന്നതോടെയാണ് സംഘര്‍ഷത്തിലേക്ക് കലാശിച്ചത്. സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് എതിരെ പൊലീസ് കേസെടുത്തു.
Story Highlights: rss conflict during vellayani temple festival
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here