Advertisement

വിദ്യാഭ്യാസ വകുപ്പിൽ 6005 പുതിയ തസ്തികകകൾ, ധനവകുപ്പിന് പൊതുവിദ്യാഭ്യാസ വകുപ്പ് ശുപാര്‍ശ കൈമാറി

February 16, 2023
Google News 3 minutes Read

2022-2023 അധ്യാപന വർഷത്തെ തസ്‌തിക നിർണയം പൂർത്തിയാക്കി. വിദ്യാഭ്യാസ വകുപ്പിൽ 5906 അധ്യാപന തസ്‍തിക ഉൾപ്പെടെ 6005 പുതിയ തസ്‌തികകൾ. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ശുപാർശ ധനവകുപ്പിന് കൈമാറി.(5906 new teachers appointment in the state)

2313 സ്‌കൂളുകളിലായാണ് 5906 പുതിയ തസ്‍തികകള്‍. നാലുവര്‍ഷത്തിന് ശേഷമാണ് അധ്യാപക തസ്‍തിക നിര്‍ണ്ണയം നടക്കുന്നത്. ഏറ്റവും കൂടുതൽ അധിക തസ്തികകൾ സൃഷ്ടിക്കേണ്ട ജില്ല മലപ്പുറം ആണ്.

മലപ്പുറത്ത് സർക്കാർ മേഖലയിൽ 694 ഉം എയ്ഡഡ് മേഖലയിൽ 889 ഉം തസ്തികകൾ ആണ് സൃഷ്ടിക്കേണ്ടത്. ഏറ്റവും കുറവ് അധിക തസ്തികകൾ സൃഷ്ടിക്കേണ്ട ജില്ല പത്തനംതിട്ടയാണ്, 62 തസ്തികകളാണുള്ളത്.

Read Also: കൃത്രിമം നടന്നെന്ന് ആരോപണം; പെരിന്തൽമണ്ണ തെരഞ്ഞെടുപ്പിലെ ഹൈക്കോടതി കസ്റ്റഡിയിലുള്ള വോട്ട് പെട്ടികൾ ഇന്ന് പരിശോധിക്കും

എച്ച്‍എസ്‍ടി – സർക്കാർ – 740, എയിഡഡ് – 568, യുപിഎസ്‍ടി – സർക്കാർ – 730, എയിഡഡ് – 737, എൽപിഎസ് ടി – സർക്കാർ -1086,എയിഡഡ്- 978, എൽപി, യുപി സ്കൂളുകളിലെ മറ്റു തസ്തികകൾ- സർക്കാർ – 463, എയിഡഡ്- 604

Story Highlights: 5906 new teachers appointment in the state

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here