Advertisement

തിരുവനന്തപുരത്തുനിന്ന് ഡല്‍ഹിയിലേക്ക് പുതിയ സര്‍വീസ് ആരംഭിച്ച് എയര്‍ ഇന്ത്യ; വിശദാംശങ്ങള്‍ അറിയാം…

February 16, 2023
3 minutes Read
air india started new service from thiruvananthapuram to new delhi

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് എയര്‍ ഇന്ത്യ പുതിയ സര്‍വീസ് ആരംഭിച്ചു. ഈ സെക്ടറിലെ എയര്‍ ഇന്ത്യയുടെ രണ്ടാമത്തെ പ്രതിദിന സര്‍വീസാണ് ഇത്. (air india started new service from thiruvananthapuram to new delhi)

തിരുവനന്തപുരം-ഡല്‍ഹി സര്‍വീസ് (AI 829) രാവിലെ 06.40ന് പുറപ്പെട്ട് 09.25ന് എത്തിച്ചേരും. മടക്ക വിമാനം (AI 830) ഡല്‍ഹിയില്‍ നിന്ന് രാത്രി 9 മണിക്ക് പുറപ്പെട്ട് 12.20 AM ന് തിരുവനന്തപുരത്തെത്തും. പൂര്‍ണമായും ഇക്കണോമി ക്ലാസ് സര്‍വീസ് ഫ്‌ളൈറ്റില്‍ 180 സീറ്റുകളുണ്ടാകും. രാവിലെ പോയി രാത്രി തിരിച്ചെത്താനുള്ള സൗകര്യത്തിന് പുറമെ, വിമാനത്തിന്റെ സൗകര്യപ്രദമായ സമയം വിവിധ ആഭ്യന്തര പോയിന്റുകളിലേക്കും യൂറോപ്പ്, യുകെ, യുഎസ്, ഓസ്‌ട്രേലിയ, സൗത്ത് ഈസ്റ്റ് ഏഷ്യ എന്നിവയുള്‍പ്പെടെയുള്ള അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കും കണക്ഷന്‍ നല്‍കുന്നു.

തിരുവനന്തപുരംഡല്‍ഹി സെക്ടറിലെ നാലാമത്തെ പ്രതിദിന സര്‍വീസാണിത്. ഇന്‍ഡിഗോയും വിസ്താരയും ഈ മേഖലയില്‍ പ്രതിദിന സര്‍വീസുകള്‍ നടത്തുന്നുണ്ട്.

Story Highlights: air india started new service from thiruvananthapuram to new delhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top