Advertisement

ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതി; ആകാശ് തില്ലങ്കേരിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ്

February 16, 2023
3 minutes Read
Complaint by DYFI leader police to arrest Akash Thillankeri

ജാമ്യമില്ലാ കുറ്റം ചുമത്തി ആകാശ് തില്ലങ്കേരിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം. സ്ത്രീത്വത്തെ അപമാനിച്ചെന്ന ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതിയിലാണ് നടപടി. പാര്‍ട്ടിക്കായി കൊലപാതകം നടത്തിയെന്ന ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കേസ്.Complaint by DYFI leader police to arrest Akash Thillankeri

ഇന്നലെ രാത്രി മുഴക്കുന്ന് പൊലീസ് ആകാശ് തില്ലങ്കേരിക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു. ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. സമൂഹമാധ്യമങ്ങള്‍ വഴി ആകാശ് അപമാനിച്ചെന്ന് ഇവര്‍ നേരത്തെ പരാതി ഉന്നയിച്ചിരുന്നു. ഡിവൈഎഫ്‌ഐ ഇത് ചര്‍ച്ച ചെയ്യുകയും ചെയ്തു. പിന്നാലെയാണ് പൊലീസിന് പരാതി നല്‍കിയത്. ഇന്നലെ രാത്രി തന്നെ വനിതാ നേതാവിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തുകയും ചെയ്തു.

സമൂഹമാധ്യമങ്ങള്‍ വഴിയും ഫോണ്‍ വഴിയും ആകാശ് തില്ലങ്കേരി വധഭീഷണി മുഴക്കിയെന്ന് കാണിച്ച് മറ്റൊരു ഡിവൈഎഫ്‌ഐ നേതാവായ ബിനീഷ് മട്ടന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയതാണ് മറ്റൊരു കേസ്. ഈ രണ്ട് കേസുകളിലാണ് ആകാശ് തില്ലങ്കേരിയെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പൊലീസ് സജീവമാക്കുന്നത്.

Read Also: സിപിഐഎമ്മിന് വേണ്ടി ക്വട്ടേഷന്‍; ആഹ്വാനം ചെയ്തവര്‍ക്ക് ജോലിയും നടപ്പാക്കിയവര്‍ക്ക് പട്ടിണിയും: ആകാശ് തില്ലങ്കേരി

സിപിഐഎമ്മിന് വേണ്ടി കൊലപാതകം നടത്തിയെന്ന ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ആകാശിനെതിരെ പൊലീസ് കേസെടുക്കുന്നത്. എടയന്നൂര്‍ ഷുഹൈബ് വധക്കേസില്‍ ഒന്നാം പ്രതിയാണ് ആകാശ്. ആകാശിന്റെ വെളിപ്പെടുത്തല്‍ തള്ളി സിപിഐഎം രംഗത്തെത്തിയിരുന്നു.

Story Highlights: Complaint by DYFI leader police to arrest Akash Thillankeri

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top