Advertisement

ലക്ഷദ്വീപ് എംപിയെ വിടാതെ ഇ ഡി; മത്സ്യക്കയറ്റുമതി ക്രമക്കേടില്‍ മുഹമ്മദ് ഫൈസലിനെ വീണ്ടും ചോദ്യം ചെയ്യും

February 16, 2023
3 minutes Read
e d will question lakshadweep mp pp muhammed faizal again

ലക്ഷദ്വീപ് മത്സ്യക്കയറ്റുമതി ക്രമക്കേടില്‍ എം.പി പി പി മുഹമ്മദ് ഫൈസലിനെ വീണ്ടും ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌റേറ്റ് നീക്കം. ഇന്നലെ എറണാകുളം ഇ ഡി ഓഫീസില്‍ ഹാജരായ മുഹമ്മദ് ഫൈസല്‍ തന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍ സമര്‍പ്പിച്ചിരുന്നു. ഇത് പരിശോധിച്ച ശേഷം തുടര്‍ നടപടികളിലേക്ക് കടക്കാനാണ് ഇ ഡി തീരുമാനം. (e d will question lakshadweep mp pp muhammed faizal again)

വധശ്രമക്കേസില്‍ ജയില്‍ മോചിതനായിട്ടും മുഹമ്മദ് ഫൈസലിനെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വിടുന്ന മട്ടില്ല. ഇത്തവണ ലക്ഷദ്വീപിലെ ചൂര മത്സ്യക്കയറ്റുമതിയുമായി ബന്ധപ്പെട്ടണ് ഇ ഡി യുടെ നീക്കം. കയറ്റുമതിയില്‍ അഴിമതിയുണ്ടെന്നും, എം പി ക്ക് സാമ്പത്തിക ഇടപാടില്‍ പങ്കുണ്ടോയെന്നുമാണ് ഇ ഡി പരിശോധിക്കുന്നത്.

Read Also: കൃത്രിമം നടന്നെന്ന് ആരോപണം; പെരിന്തൽമണ്ണ തെരഞ്ഞെടുപ്പിലെ ഹൈക്കോടതി കസ്റ്റഡിയിലുള്ള വോട്ട് പെട്ടികൾ ഇന്ന് പരിശോധിക്കും

ഇന്നലെ കൊച്ചി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഓഫീസിലെത്തിയ മുഹമ്മദ് ഫൈസലിനെ വിശദമായി ചോദ്യം ചെയ്തിരുന്നു. ലക്ഷദ്വീപ് ഫിഷ് മാര്‍ക്കറ്റിംഗ് ഫെഡറേഷനാണ് മത്സ്യക്കയറ്റുമതി നടത്തിയതെയെന്നും അതില്‍ തനിക്കോ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ഭാരവാഹിത്തമില്ലെന്നും മുഹമ്മദ് ഫൈസല്‍ എം പി ഇ ഡി മുന്‍പാകെ മൊഴി നല്‍കി. ബാങ്ക് സ്റ്റേറ്റ്‌മെന്റ് പരിശോധിച്ച ശേഷം വ്യക്തത വരുത്തി വീണ്ടും ചോദ്യം ചെയ്യാനായി നോട്ടീസ് നല്‍കും.ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കലിന്റ മറ്റൊരു മുഖമാണ് ഇ ഡി ചോദ്യം ചെയ്യലിന് പിന്നിലെന്ന് മുഹമ്മദ് ഫൈസല്‍ എം പി പ്രതികരിച്ചു.

Story Highlights: e d will question lakshadweep mp pp muhammed faizal again

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top