‘സൗദി നാവികസേനയുടെ കഥ’; പുസ്‌തകം പ്രസിദ്ധീകരിച്ച് സൗദി അറേബ്യ

രാജ്യത്തിന്റെ നാവികസേനയുടെ ചരിത്രം വിശദമാക്കുന്ന പുസ്തകം പ്രസിദ്ധീകരിച്ച് സൗദി അറേബ്യ. റോയല്‍ സൗദി സേനയാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ലളിതമായ സൈനിക യൂണിറ്റായി ആരംഭിച്ച സൗദി നാവികസേന മേഖലയിലെ ഏറ്റവും വലിയ നാവിക ശക്തിയായി രുപപ്പെട്ടതിന്റെ ചരിത്രമാണ് പുസ്തകത്തില്‍ വിശദമാക്കുന്നത്. സൗദി വാര്‍ത്താ ഏജന്‍സിയാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.(royal saudi navy publishes book on its history)
സൗദി നാവികസേനയുടെ ചരിത്രം സംബന്ധിച്ച ചിത്രങ്ങള്‍, വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് പുസ്തകം. പുസ്തകത്തിലെ അവസാന അധ്യായം 2015 മുതല്‍ 2020 വരെയുള്ള സൗദി നാവികസേനയെ സംബന്ധിച്ചാണ് വിശദമാക്കുന്നത്. സൈനിക മേഖലയുടെ ആധുനികവല്‍ക്കരണം, ആയുധസംവിധാനം, പുതിയ പദ്ധതികള്‍ കപ്പലുകളുടെ കാര്യക്ഷമത എന്നിവയും പുസ്തകത്തില്‍ വിശദമാക്കുന്നുണ്ട്.
‘റോയല്‍ സൗദി നാവികസേനയുടെ കഥ; ഭൂതം, വര്‍ത്തമാനം, ഭാവി’ എന്ന പുസ്തകമാണ് സൗദി നാവികസേന പുറത്തിറക്കിയത്. 1953നും 73നും ഇടയിലാണ് സൗദി നാവിക സേന സ്ഥാപിക്കുന്നത്. സൗദി രാജാവ് അബ്ദുള്‍ അസീസ് ബിന്‍സാല്‍മാന്റെ യുഎസ് യാത്രക്കാണ് ആദ്യമായി രാജ്യത്തിന്റെ നാവികസേന കടലിലിറങ്ങുന്നത്. സൗദിയും യുഎസുമായി ആഴത്തിലുള്ള ബന്ധം സ്ഥാപിക്കുന്നതിന് പ്രസ്തുത യാത്ര കൊണ്ട് സാധിച്ചതായി ചരിത്രം ചൂണ്ടിക്കാണിക്കുന്നു.
Story Highlights: royal saudi navy publishes book on its history
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here