വനിതാ ടി-20 ലോകകപ്പ്; ശ്രീലങ്കക്കെതിരെ 10 വിക്കറ്റ് ജയവുമായി ഓസ്ട്രേലിയ

ടി-20 ലോകകപ്പിൽ തകർപ്പൻ വിജയവുമായി ഓസ്ട്രേലിയ. ഗ്രൂപ്പ് എയിൽ ശ്രീലങ്കക്കെതിരെ നടന്ന മത്സരത്തിൽ 10 വിക്കറ്റിനാണ് ഓസ്ട്രേലിയ വിജയിച്ചത്. ശ്രീലങ്ക മുന്നോട്ടുവച്ച 113 റൺസ് വിജയലക്ഷ്യം 15.5 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ഓസ്ട്രേലിയ മറികടന്നു. ഓസ്ട്രേലിയയുടെ രണ്ട് ഓപ്പണർമാരും ഫിഫ്റ്റി നേടി.
മികച്ച തുടക്കം ലഭിച്ച ശ്രീലങ്ക ആദ്യ ഏഴ് ഓവറിൽ ഏഴ് റൺസ് വീതം സ്കോർ ചെയ്തു. പിന്നീടാണ് അവർക്ക് കാലിടറിയത്. ഹർഷിത സമരവിക്രമ (34) ടോപ്പ് സ്കോററായപ്പോൾ വിഷ്‌മി ഗുണരത്നെ (24), ചമരി അത്തപ്പത്തു (16), നിലക്ഷി ഡി സിൽവ (15) എന്നിവർ ഇരട്ടയക്കം കടന്നു. ഓസ്ട്രേലിയക്കായി മേഗൻ ഷട്ട് നാലും ഗ്രേസ് ഹാരിസ് രണ്ടും വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ വിക്കറ്റുകളൊന്നും നഷ്ടപ്പെടുത്താതെ ഓസ്ട്രേലിയ അനായാസം വിജയത്തിലെത്തുകയായിരുന്നു.
Story Highlights: t20 womens wc saustralia won srilanka
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here