Advertisement

ഇനി ഭക്ഷണം റോബോട്ടെത്തിക്കും; നൂതന വിദ്യയുമായി ദുബായി

February 16, 2023
2 minutes Read
Talabat food delivery robots in Dubai

പുത്തന്‍ സാങ്കേതിക വിദ്യകള്‍ ആദ്യം നടപ്പാക്കി എന്നും ലോകത്തിന് വിസ്മയമാകുന്ന ദുബായി ഭക്ഷണവിതരണത്തിന് റോബോട്ടുകളെ സജ്ജമാക്കുന്നു .ദുബായില്‍ ഭക്ഷണ സാധനങ്ങളെത്തിക്കാന്‍ റോബോട്ടുകള്‍ വരുന്നു. ദുബായ് ആര്‍ടിഎയാണ് പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങുന്നത്. ആദ്യഘട്ടത്തില്‍ മൂന്നുകിലോമീറ്റര്‍ ചുറ്റളവിലാണ് പദ്ധതി നടപ്പാക്കുക.Talabat food delivery robots in Dubai

ഓണ്‍ലൈന്‍ സര്‍വ്വീസ് ദാതാക്കളായ തലബാത്തുമായി സഹകരിച്ചു ദുബായ് ആര്‍ ടി എ യാണ് പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങുന്നത്. തലാബോട്ട് എന്നാണ് റോബോട്ടിന് പേരിട്ടിരിക്കുന്നത്. ദുബായ് സിലിക്കണ്‍ ഒയാസിസില്‍ മൂന്നുകിലോമീറ്റര്‍ ചുറ്റളവിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുക.

Read Also:ഈ വർഷത്ത ക്ലബ് ലോകകപ്പ് സൗദി അറേബ്യയിൽ

സ്വകാര്യ മേഖലയുമായി സഹകരിച്ച് കൂടുതല്‍ സ്ഥലങ്ങളിലേക്ക് ഭാവിയില്‍ സേവനം വ്യാപിപ്പിക്കുമെന്ന് ദുബായ് ആര്‍ടിഎ സിഇഒ അഹമ്മദ് ബഹ്‌റൂസിയാന്‍ അറിയിച്ചു. മൊബൈല്‍ ആപ്പു വഴി ഉപഭോക്താവിന് റോബോട്ട് വരുന്ന വിവരം ട്രാക്ക് ചെയ്യാനും സാധിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Story Highlights: Talabat food delivery robots in Dubai

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top