പിതാവിനോടൊപ്പം ബുള്ളറ്റിൽ യാത്ര ചെയ്യുകയായിരുന്ന പ്ളസ് വൺ വിദ്യാർത്ഥി കാറിടിച്ച് മരിച്ചു

അച്ഛനോടൊപ്പം ബുള്ളറ്റിൽ യാത്ര ചെയ്യുകയായിരുന്ന മകൻ കാറിടിച്ച് മരിച്ചു. ബുധനാഴ്ച രാത്രി വെള്ളറട പൊന്നമ്പിക്കുസമീപമാണ് വാഹനാപകടമുണ്ടായത്. വെള്ളറട ചെമ്പക ഭവനിൽ പ്രസാദിന്റെയും പരേതയായ രജിതയുടെയും മകൻ കാശിനാഥ് (16) ആണ് മരിച്ചത്.
Read Also: നിയന്ത്രണം വിട്ട ബൈക്ക് ലോറിക്ക് അടിയിലേയ്ക്ക് വീണ് സി.പി.ഐ ലോക്കൽ കമ്മിറ്റി അംഗം മരിച്ചു
അച്ഛൻ പ്രസാദ് (50) , ഇളയ സഹോദരൻ കൗശിക് നാഥ് (11) എന്നിവർ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലാണ്. കാട്ടാക്കട – വെള്ളറട റോഡിൽ വെച്ചാണ് അപകടം നടന്നത്. കിളിയൂർ ഭാഗത്തുനിന്ന് വെളളറടയിലേക്ക് വരുകയായിരുന്ന ബൈക്കിൽ അമിത വേഗതയിൽ എത്തിയ കാർ ഇടിക്കുകയായിരുന്നു.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കാശിനാഥ് മരിച്ചത്. ധനുവച്ചപുരം എൻ. കെ . എം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ളസ് വൺ വിദ്യാർത്ഥിയാണ് കാശിനാഥ്.
Story Highlights: accident, Plus one student died
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here