ഓട്ടോറിക്ഷയിൽ കയറിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

യാത്ര ചെയ്യാനായി ഓട്ടോയിൽ കയറിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. കൊല്ലം ജില്ലയിലെ ഓച്ചിറയിലാണ് സംഭവം. ഓച്ചിറ ഞക്കനാൽ അലീനാ മൻസിലിൽ സായിപ്പ് എന്ന് വിളിക്കുന്ന അൻസർ (45) ആണ് ഓച്ചിറ പൊലീസിന്റെ പിടിയിലായത്.
ഓച്ചിറ ഓട്ടോ സ്റ്റാൻഡിൽ നിന്നും ഇന്നലെ ഉച്ചയോടെ പ്രതിയുടെ ഓട്ടോയിൽ യാത്രയ്ക്ക് കയറിയ യുവതിയെയാണ് ഇയാൾ ലൈംഗിക ഉദ്ദേശത്തോടെ കയറിപ്പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത ഓച്ചിറ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.
ഓച്ചിറ സ്റ്റേഷൻ ഇൻസ്പക്ടർ നിസ്സാമുദ്ദീന്റെ നേതൃത്വത്തിൽ എസ്.ഐ എം.എസ്. നാഥ്, എ.എസ്.ഐ മാരായ സന്തോഷ്, ഷറഫ്, എസ്.സിപിഒ ശ്രീകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ അൻസറിനെ റിമാന്റ് ചെയ്തു.
Story Highlights: auto driver tried to molest woman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here