റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് പരിക്കേറ്റ വയോധികൻ മരിച്ചു

ബൈക്കിടിച്ച് പരിക്കേറ്റ അജ്ഞാതനായ വയോധികൻ മരിച്ചു. ഇദ്ദേഹത്തെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ ബൈക്ക് യാത്രികനായി പൊലീസ് അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച രാവിലെ 11 മണിയോടെ കൊല്ലം അഞ്ചൽ തടിക്കാട് വായനശാലയ്ക്ക് സമീപമായിരുന്നു അപകടം.
റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് എഴുപത് വയസ് തോന്നിക്കുന്നയാളെ ബൈക്ക് ഇടിച്ചുവീഴ്ത്തിയത്. ഗുരുതരമായി പരുക്കേറ്റ വയോധികനെ പ്രദേശവാസിയായ ഷാനവാസാണ് ജീപ്പിൽ കയറ്റി ആശുപത്രിയിൽ എത്തിച്ചത്. ശബ്ദംകേട്ട് സമീപവാസികളായ സ്ത്രീകളാണ് ആദ്യം സംഭവസ്ഥലത്ത് എത്തിയത്. ഇതിനിടെയാണ് ഷാനവാസ് അതുവഴി ജീപ്പിലെത്തിയത്.
വയോധികനെ ആദ്യം കൊല്ലം താലൂക്ക് ആശുപത്രിയിലാണ് എത്തിച്ചത്. ആരോഗ്യ നില അതീവ ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാൻ ഡോക്ടർമാർ നിർദേേശിക്കുകയായിരുന്നു. തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.
Story Highlights: Elderly man died in bike accident kollam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here