Advertisement

നാട്ടിൽ പോകാനുള്ള ഒരുക്കത്തിനിടെ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു

February 17, 2023
1 minute Read

നാട്ടിൽ പോകാനുള്ള ഒരുക്കത്തിനിടെ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു. മഹാരാഷ്ട്ര താനെ ബീവണ്ടി സ്വദേശി ഉസ്മാൻ മുറാദ് (69) ആണ് മരിച്ചത്. ജോലി ചെയ്യുന്ന കമ്പനിയുടെ നിയമക്കുരുക്ക് കാരണം ഇഖാമ പുതുക്കാൻ സാധിക്കാഞ്ഞതിനാൽ ഇന്ത്യന്‍ എംബസിയുടെ സഹായത്താൽ നാട്ടില്‍ പോകാൻ രേഖകള്‍ ശരിയാക്കി അടുത്തദിവസം നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു.

വ്യാഴാഴ്ച രാവിലെ ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് റിയാദ് മൻഫുഅയിലെ അൽ ഈമാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ ഹൃദയാഘാതമുണ്ടായി മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം റിയാദിൽ തന്നെ ഖബറടക്കും. അതിനായി മുംബൈയിൽ നിന്ന് മകൻ റിയാദിലെത്തും.

Story Highlights: Expat dies of cardiac arrest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top