Advertisement

ലുലു ഗ്രൂപ്പിൻ്റെ വളർച്ചയിൽ സൗദിയുടെ പങ്ക് വിലമതിക്കാനാകാത്തത്; എം.എ. യൂസഫലി

February 17, 2023
2 minutes Read

ലുലു ഗ്രൂപ്പിൻ്റെ വളർച്ചയിൽ സൗദിയുടെ പങ്ക് വിലമതിക്കാനാകാത്തതാണെന്ന് ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസഫലി. ഡിജിറ്റൽ മേഖലയിൽ സൗദി അറേബ്യ മുന്നേറ്റത്തിലാണെന്നും അതോടൊപ്പം സഞ്ചരിക്കാൻ ലുലു ഗ്രൂപ്പിനും അവസരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു . സൗദി അൽകോബാറിലെ റാക്കയിൽ ആരംഭിച്ച പുതിയ ലുലുഹൈപ്പർമാർക്കറ്റിൻ്റെ ഉദ്ഘാടന ശേഷം മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം

സൗദിയിലെ മുപ്പതാമത്തെ ലുലുഹൈപ്പർമാർക്കറ്റ് അൽകോബാറിലെ റാക്കയിൽ പൊതുസമൂഹഹത്തിന്നായി സമർപ്പിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും , ഇതിനെല്ലാം അവസരങ്ങളും സഹായങ്ങളും ഒരുക്കി തരുന്ന സൗദി ഭരണാധികാരികളോടും ഏറെ കടപ്പെട്ടിരിക്കുന്നു എന്ന ആമുഖത്തോടെയാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി മാധ്യമ പ്രവർത്തകരുമായുള്ള കൂടിക്കാഴ്ച ആരംഭിച്ചത്.

ലുലു ഗ്രൂപ്പിൻ്റെ വളർച്ചയിൽ സൗദിയുടെ പങ്ക് വിലമതിക്കാനാകാത്തതാനെന്നും ഡിജിറ്റൽ മേഖലയിൽ സൗദി അറേബ്യ മുന്നേറ്റത്തിലാണെന്നും അതോടൊപ്പം സഞ്ചരിക്കാൻ ലുലു ഗ്രൂപ്പിനും അവസരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു .

ദമ്മാം ചേംബർ വൈസ് ചെയർമാൻ ഹമദ് ബിൻ മുഹമ്മദ്അലിയാണ് സൗദിയിലെ മുപ്പതാമത്തെ ലുലുഹൈപ്പർമാർക്കറ്റിൻ്റെ ഉദ്ഘാടനം ലുലു ഗ്രൂപ്പ് ചെയർമാൻഎം.എ. യൂസഫലിയുടെ സാന്നിധ്യത്തിൽ നിർവ്വഹിച്ചത്.

ഒരു ലക്ഷം ചതുരശ്രയടി വിസ്തീർണ്ണമുള്ളതാണ് അൽ കോബാറിലെ അൽ റക്കയിലെ പുതിയ ലുലു ഹൈപ്പർ മാർക്കറ്റ് . വിപുലമായ സൂപ്പർമാർക്കറ്റ്, ഫ്രഷ് ഫുഡ്, ഗാർഹികഉത്പന്നങ്ങൾ, ലുലു കണക്ട്, ഫാഷൻ ഉൾപ്പെടെ എല്ലാം ഏറ്റവും നൂതനമായ സംവിധാനത്തോടെയാണ് ക്രമീകരിച്ചിരിക്കുന്നത്. സൗദിയിലെ പ്രാദേശിക കർഷകരിൽ നിന്നും നേരിട്ട്സംഭരിച്ച കാർഷികോത്പന്നങ്ങൾ നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ ലുലുവിന് കഴിയുന്നുണ്ട്

Read Also: തുർക്കി എംബസിക്ക് ദുരിതാശ്വാസ സഹായം കൈമാറി ബഹ്‌റൈൻ ശൂരനാട് കൂട്ടായ്മ

അടുത്ത രണ്ട് വർഷത്തിനുള്ളിൽ മക്ക, മദീന ഉൾപ്പടെ ഇരുപതിലധികം പുതിയ ഹൈപ്പർ മാർക്കറ്റുകൾ ആരംഭിക്കുമെന്നും ഇതിൽഅഞ്ചെണ്ണം ഈ വർഷം തന്നെ പ്രവർത്തനം ആരംഭിക്കുമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻഎം.എ. യൂസഫലി പറഞ്ഞു

ലുലു ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സൈഫി രൂപാവാല, ലുലു സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ്, ലുലു കിഴക്കൻപ്രവിശ്യ റീജിയണൽ ഡയറക്ടർ മൊയിസ് നൂറുദ്ദീൻ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

Story Highlights: Lulu Groups opens new hypermarket in Saudi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top