സന്തോഷ് ട്രോഫി: സെമി സാധ്യത സജീവമാക്കി കേരളം; ഒഡിഷയെ വീഴ്ത്തിയത് ഒരു ഗോളിന്

സന്തോഷ് ട്രോഫിയിലെ നിർണായക മത്സരത്തിൽ ഒഡിഷയെ പരാജയപ്പെടുത്തതി കേരളം. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു കേരളത്തിന്റെ ജയം. ഇതോടെ കേരളം സെമി ഫൈനൽ സാധ്യത സജീവമാക്കി.16-ാം മിനിറ്റില്‍ നിജോ ഗില്‍ബര്‍ട്ട് പെനാൽറ്റിയിലൂടെയാണ് കേരളത്തിനായി ഗോൾ നേടിയത്.(nijo gilbert scores as kerala beat odisha in santosh trophy 2023)
മത്സരം ഇരു ടീമുകൾക്കും നിർണായകമായതിനാൽ ആദ്യ മിനിറ്റുതൊട്ട് കേരളവും ഒഡിഷയും ആക്രമണ ഫുട്‌ബാളാണ് കളിച്ചത്. കേരള ബോക്‌സിനുള്ളില്‍ ആതിഥേയര്‍ വെല്ലുവിളി ഉയർത്തിയാണ് മത്സരിച്ചത്. എന്നാല്‍ നീക്കങ്ങളെല്ലാം കേരളം പ്രതിരോധിച്ചു.
രണ്ട് ഗ്രൂപ്പിലെയും ജേതാക്കളും റണ്ണറപ്പുമാണ് സെമി ഫൈനലിലേക്ക് കളിക്കുക. ഞായറാഴ്ച പഞ്ചാബിനെതിരെയുള്ള മത്സരം ജയിച്ചാൽ കേരളത്തിന് നേരിട്ട് സെമിയിലെത്താനാകും.
Story Highlights: nijo gilbert scores as kerala beat odisha in santosh trophy 2023
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here