ജോലിക്ക് നിന്ന ഹോട്ടലിൽ നിന്ന് 48000 രുപയും മൊബൈൽ ഫോണും മോഷ്ടിച്ച യുവാവ് പിടിയിൽ

ജോലിക്ക് നിന്ന ഹോട്ടലിൽ മോഷണം നടത്തിയ ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പൊലീസിന്റെ പിടിയിലായി. കൊല്ലം തൃക്കരുവ പള്ളിക്കിഴക്കതിൽ ഷംനാദ് (37) ആണ് അഞ്ചാലൂംമൂട് പൊലീസിന്റെ പിടിയിലായത്. ചെമ്മക്കാട് വായനശാല മുക്കിലുള്ള ഹോട്ടലിൽ നിന്നാണ് ഇയാൾ മോഷണം നടത്തിയത്.
ഹോട്ടൽ ഉടമയുടെ വിശ്വസ്തനായിരുന്ന ഷംനാദിനെ കടയിൽ തന്നെ താമസിക്കാൻ അനുവദിച്ചിരുന്നു. ഹോട്ടലിലെ മേശയിൽ പണം സൂക്ഷിക്കുന്നുണ്ടെന്ന് മനസിലാക്കിയ പ്രതി ജനുവരി 31ന് രാത്രിയിൽ കടയിൽ സൂക്ഷിച്ചിരുന്ന 48000 രുപയും മൊബൈൽ ഫോണും മോഷ്ടിച്ചുകൊണ്ട് ഒളിവിൽ പോവുകയായിരുന്നു.
കടയുടമ അഞ്ചാലൂംമൂട് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്. ഇയാളുടെ ഒളിത്താവളം കണ്ടെത്തിയ ശേഷം പൊലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. അഞ്ചാലൂംമൂട് സ്റ്റേഷൻ ഇൻസ്‌പെക്ടർ ധർമ്മജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐ ജയശങ്കർ, ജയചന്ദ്രൻ എന്നിവരടക്കമുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Story Highlights: Youth arrested for stealing money and mobile phone from hotel
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here