കേരളത്തിൽ പാചകവാതകത്തിന്റെ വില കൂടുന്നതിന് പിന്നിൽ സംസ്ഥാന സർക്കാർ ഈടാക്കുന്ന അധിക ജിഎസ്ടിയോ ? പ്രചരിക്കുന്നത് വ്യാജം

പാചകവാതകത്തിന്റെ വില അടിക്കടി കൂടുന്നുണ്ട്. കേരളത്തിൽ പാചകവാതകത്തിന്റെ വില കൂടുന്നതിന് പിന്നിൽ സംസ്ഥാന സർക്കാർ ഒരു സിലിണ്ടറിന് മേൽ 55ശതമാനം ജി എസ് ടി ഈടാക്കുന്നത് കൊണ്ടാണെന്ന് തരത്തിലുള്ള പ്രചാരണം സമൂഹമാധ്യങ്ങളിൽ നടക്കുന്നു ചില കണക്കുകൾ രേഖപ്പെടുത്തിയാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്. ( kerala gas cylinder price fact check )
എന്നാൽ യാഥാർത്ഥ്യത്തിൽ സംസ്ഥാനം എൽപിജി സിലിണ്ടറിനുമേൽ 55% ജിഎസ്ടി ഈടാക്കുന്നില്ല. പാചക വാതകത്തിന്റെ ആകെ വിലയുടെ അഞ്ച് ശതമാനം മാത്രമാണ് ജിഎസ്ടി ഈടാക്കുന്നത്. ഇതിൽ പകുതി വീതം കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് ലഭ്യമാകും.
ജിഎസ്ടി സംബന്ധിച്ച കൃത്യമായ വിവരം സിലിണ്ടർ മാറുമ്പോൾ ലഭിക്കുന്ന ബില്ലിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
Story Highlights: kerala gas cylinder price fact check
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here