പൊലീസില്‍ പുതിയ അര്‍ബന്‍ കമാന്‍ഡോ വിഭാഗം; ‘അവഞ്ചേഴ്‌സ്’ പ്രവര്‍ത്തിച്ചുതുടങ്ങുക മൂന്ന് ജില്ലകളില്‍

നഗരങ്ങളിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നേരിടാന്‍ പൊലീസില്‍ പുതിയ സായുധ വിഭാഗം. അവഞ്ചേഴ്‌സ് എന്ന പേരില്‍ പ്രത്യേക വിഭാഗത്തെ രൂപീകരിച്ച് ഉത്തരവ് പുറത്തിറങ്ങി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ പ്രത്യേക വിഭാഗം പ്രവര്‍ത്തിച്ചുതുടങ്ങുക. (new urban commando unit in kerala police)
അര്‍ബന്‍ കമാന്‍ഡോ വിഭാഗം രൂപീകരിക്കുന്നത് സംബന്ധിച്ച് ആഭ്യന്തരവകുപ്പ് മുന്‍പ് തന്നെ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഭീകര വിരുദ്ധ സേനയ്ക്ക് കീഴിലായിരിക്കും അവഞ്ചേഴ്‌സ് സായുധ വിഭാഗമായി പ്രവര്‍ത്തിക്കുക. അവഞ്ചേഴ്‌സിനായി പ്രത്യേകം യൂണിഫോമുണ്ടാകും. പൊലീസിലെ തന്നെ പ്രത്യേകമായി പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെയാകും പ്രത്യേക വിഭാഗത്തില്‍ ഉള്‍പ്പെടുത്തുകയെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Story Highlights: new urban commando unit in kerala police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here