Advertisement

കുവൈറ്റിലെ അൽ-അദാനിലെ മദ്യ ഫാക്ടറിയിൽ റെയ്ഡ്; പിടികൂടിയത് 55 ബാരൽ അസംസ്കൃത വസ്തുക്കൾ

February 18, 2023
Google News 2 minutes Read
Raid on liquor factory in AL ADAN Kuwait

കുവൈറ്റ് മുനിസിപ്പാലിറ്റിയുടെ മുബാറക് അൽ-കബീർ ഗവർണറേറ്റ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ അൽ-അദാനിലെ മദ്യ ഫാക്ടറിയിൽ റെയ്ഡ് നടത്തി. ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെ നടന്ന റെയ്ഡിൽ മദ്യം നിർമ്മിക്കാൻ ഉപയോഗിക്കുന്ന 355 ബാരൽ അസംസ്കൃത വസ്തുക്കൾ പിടികൂടി. അൽ-അദാനിലെ ഒരു വീട് കേന്ദ്രീകരിച്ച് മദ്യനിർമ്മാണം നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അപ്രതീക്ഷിത റെയ്ഡ്.

Read Also: കുവൈറ്റ് നാഷണൽ ഗാർഡ് റിക്രൂട്ട്മെന്റ് നടപടികൾക്ക് കൊച്ചിയിൽ തുടക്കം

ഫെബ്രുവരി 6നും കുവൈറ്റിലെ ഒരു മദ്യ ഫാക്ടറിയിൽ റെയ്ഡ് നടത്തിയിരുന്നു. അന്ന് നടന്ന പരിശോധനയിൽ മൂന്ന് പേരാണ് പിടിയിലായത്. വഫ പ്രദേശത്താണ് പരിശോധന നടത്തിയത്. 146 ഫെർമെന്റേഷൻ ബാരലുകൾ, 2 ഡിസ്റ്റിലേഷൻ ടാങ്കുകൾ, വിൽപ്പനയ്ക്ക് തയ്യാറായ 270 കുപ്പി മദ്യം എന്നിവയാണ് അന്ന് കണ്ടെത്തിയിരുന്നത്.

Story Highlights: Raid on liquor factory in AL ADAN Kuwait

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here