തുര്‍ക്കി, സിറിയ ഭൂകമ്പം; പ്രചരിക്കുന്ന ഈ ചിത്രത്തിന് പിന്നിലെ വസ്തുതയെന്ത്?

പതിനാരയിക്കണക്കിന് ആളുകളുടെ ജീവനെടുത്ത സിറിയ, തുര്‍ക്കി ഭൂകമ്പം സൃഷ്ടിച്ച ദുരന്തത്തിന്റെ ആഴം വളരെ വലുതാണ്. 2023 ഫെബ്രുവരി ആറിനുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകളും ചിത്രങ്ങളുമാണ് സോഷ്യല്‍ മിഡിയയില്‍ പ്രചരിക്കുന്നത്. വാട്‌സ്ആപിലും ടിക് ടോകിലും ട്വിറ്ററിലും അടക്കം പ്രചരിക്കുന്ന ഇത്തരം ചിത്രങ്ങളുടെ നിജസ്ഥിതി പരിശോധിക്കാറുണ്ടോ? മിക്കപ്പോഴും പ്രകൃതി ദുരന്ത സമയങ്ങളില്‍ ഇങ്ങനെ പ്രചരിക്കുന്ന ചിത്രങ്ങളും വിഡിയോകളും വാര്‍ത്തകളുമൊക്കെ സത്യമാകണമെന്നില്ല. അത്തരമൊരു ഫോട്ടായാണ് ഇവിടെ നല്‍കിയിരിക്കുന്നത്.(dog trying to rescue a girl in turkey syria earthquake 24 fact check)
ഭൂകമ്പത്തില്‍പ്പെട്ട് കെട്ടിടങ്ങള്‍ക്കിടയില്‍ കിടക്കുന്നവരെ തിരയുന്ന ഒരു നായയുടെ ചിത്രമാണിത്. മനുഷ്യനെക്കാള്‍ വിശ്വസിക്കാവുന്നത് മൃഗങ്ങളെയാണെന്ന തരത്തില്‍ ക്യാപ്ഷനുകളടക്കം നല്‍കി ഇതിനോടകം ലക്ഷക്കണക്കിനാളുകള്‍ ഈ ചിത്രം സോഷ്യല്‍ മിഡിയയില്‍ പങ്കുവച്ചുകഴിഞ്ഞു. എന്നാല്‍ പ്രചരിക്കുന്ന ചിത്രം വ്യാജമല്ലെങ്കിലും ഇതിന് തുര്‍ക്കിയിലെയും സിറിയയിലെയും ഭൂകമ്പവുമായി ഒരു ബന്ധവുമില്ല.
Read Also: തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പം; മരിച്ചവരുടെ എണ്ണം 34800 കടന്നു
ഭൂകമ്പത്തില്‍ ആളുകളെ തിരയുന്ന ചിത്രങ്ങള്‍ ഗൂഗിളില്‍ തിരയുമ്പോള്‍ ലഭിക്കുന്ന നൂറുകണക്കിന് സ്റ്റോക് ചിത്രങ്ങളില്‍ ഒന്നുമാത്രമാണിത്. ഈ ഫോട്ടോയും സമാന ഉദാഹരണങ്ങളും സഹിതം 2020 നവംബറില്‍ ചെക്ക് ഫോട്ടോഗ്രാഫറായ ജറോസ്ലാവ് നോസ്‌ക പോസ്റ്റ് ചെയ്തിരുന്നു.
Story Highlights: dog trying to rescue a girl in turkey syria earthquake 24 fact check
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here