കരുനാഗപ്പള്ളിയിൽ വൻ ലഹരിവേട്ട ; 75 ലക്ഷം രൂപയുടെ പാൻമസാല പിടികൂടി

കരുനാഗപ്പള്ളിയിൽ വൻ പാൻമസാല വേട്ട. മിനി ലോറിയിൽ കടത്താൻ ശ്രമിച്ച 75 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പ്പന്നങ്ങളാണ് കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്. ലോറി ഡ്രൈവറും സഹായിയും ഓടി രക്ഷപെട്ടു.
ഇന്ന് പുലര്‍ച്ചെ പന്ത്രണ്ടരയോടെ ദേശീയ പാതയിൽ വച്ചാണ് പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. ചകിരിച്ചോര്‍ നിറച്ച ചാക്കുകളിൽ ഒളുപ്പിച്ച നിലയിലായിരുന്നു പുകയില പാക്കറ്റുകൾ സൂക്ഷിച്ചിരുന്നത്.
കരുനാഗപ്പള്ളി എസിപിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്റ്റേഷന് സമീപത്ത് ഇന്നലെ രാത്രി മുതൽ പരിശോധന നടത്തിയിരുന്നു. ഇതിനിടയിലെത്തിയ മിനി ലോറി കൈ കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയി.
Read Also: കരുനാഗപ്പള്ളി ലഹരിവേട്ട; മുഖ്യപ്രതി ഇജാസ് സിപിഐഎം ബ്രാഞ്ച് അംഗം
പൊലീസ് പിന്തുടരുന്നുവെന്ന് മനസിലാക്കിയ ഡ്രൈവറും സഹായിയും കരോട്ട് ജംങ്ഷനിൽ ലോറി ഉപേക്ഷിച്ച് ഇറങ്ങിയോടി. തുടര്‍ന്ന് വാഹനം കസ്റ്റഡിയിലെടുത്തി പരിശോധിച്ചപ്പോഴാണ് നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെത്തിയത്. മൂവാറ്റുപുഴ സ്വദേശിയുടെ പേരിലുള്ള ലോറിയിലാണ് പാൻ മസാല കടത്തിയത്.
Story Highlights: Drug Seized Karunagappally
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here