മോഷ്ടിക്കാന്‍ പോയ വീട്ടില്‍ വെള്ളമടിച്ച് കിടന്ന് ഉറങ്ങി; യുവാവ് പൊലീസ് പിടിയില്‍

തമിഴ്‌നാട് തിരുപ്പത്തൂരില്‍ മോഷണത്തിനിടെ ഉറങ്ങിയ പോയ യുവാവ് പൊലിസ് പിടിയിലായി. മധുവിക്കോട്ടയിലാണ് സംഭവം. വീടിന്റെ പൂട്ട് തകര്‍ത്ത് അകത്തു കടന്ന മോഷ്ടാവ് മദ്യപിച്ച് ഉറങ്ങുകയായിരുന്നു. രാമനാഥപുരം ജില്ലയിലെ മേലാശേരി തനേന്തല്‍ ഗ്രാമത്തിലെ സ്വാതിതിരുനാളന്‍ ആണ് പിടിയിലായത്. (fell asleep in the house where he had gone to steal man arrested in tn)
മധുവിക്കോട്ട സ്വദേശി പാണ്ഡ്യന്റെ വീട്ടിലാണ് മോഷ്ടിക്കാനായി ഇയാള്‍ കയറിയത്. പാണ്ഡ്യനും കുടുംബവും കാരക്കുടിയിലെ മറ്റൊരു വീട്ടിലാണ് താമസിക്കുന്നത്. മാസങ്ങളായി അടഞ്ഞു കിടക്കുന്ന വീടിന്റെ വീടിന്റെ പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടെത്തിയ നാട്ടുകാരാണ് നാച്ചിയപുരം പൊലിസ് സ്റ്റേഷനിലേയ്ക്കും പാണ്ഡ്യനും വിവരം നല്‍കിയത്. പൊലിസെത്തി വീട്ടിനുള്ളില്‍ കയറി നോക്കിയപ്പോള്‍ മദ്യപിച്ച് അബോധാവസ്ഥയില്‍ മോഷ്ടാവ് കട്ടിലില്‍ കിടന്ന് ഉറങ്ങുകയായിരുന്നു.
Read Also: കിടിലന്‍ ന്യൂ ജനറേഷന്‍ പ്രണയവുമായി അനിഖയും മെല്‍വിനും; ‘ഓ, മൈ ഡാര്‍ലിംഗ്’ ട്രെയ്ലര്‍ പുറത്ത്
രക്ഷപ്പെടാനായി വീടിന്റെ മുകളിലുള്ള ഓട് ഇളക്കിയതിനു ശേഷമായിരുന്നു കള്ളന്റെ ഉറക്കം. പൊലിസെത്തി നടത്തിയ ചോദ്യം മോഷ്ടിക്കാനായി എത്തിയതാണെന്ന് ഇയാള്‍ സമ്മതിച്ചു. മോഷണക്കുറ്റത്തിന് ശിക്ഷ അനുഭവിച്ച സ്വാതിതിരുനാളന്‍ അടുത്തിടെയാണ് ജയില്‍ മോചിതനായത്.
Story Highlights: fell asleep in the house where he had gone to steal man arrested in tn
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here