‘ബോർഡർ ഗവാസ്കർ ട്രോഫി നിലനിർത്തി ടീം ഇന്ത്യ’; രണ്ടാം ടെസ്റ്റിലും തകർപ്പൻ ജയം(2-0)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും ഓസീസിനെ കീഴടക്കി ഇന്ത്യ. രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ജയം 6 വിക്കറ്റിനാണ്. 115 റൺസ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. നാല് ടെസ്റ്റുകളുടെ പരമ്പരയിൽ ഇന്ത്യ 2-0 മുന്നിലെത്തി. 43 റണ്‍സ് നേടിയ ട്രാവിസ് ഹെഡാണ് രണ്ടാം ഇന്നിംഗ്സിലെ ഓസീസിന്റെ ടോപ് സ്കോറര്‍. മര്‍നസ് ലബുഷെയ്ന് 35 റണ്‍സെടുത്തു. ഓസീസ് നിരയില്‍ മറ്റാര്‍ക്കും രണ്ടക്കം കാണാന്‍ സാധിച്ചിരുന്നില്ല.(india vs australia 2nd test india won)
ഏഴ് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയാണ് രണ്ടാം ഇന്നിംഗ്സില്‍ ഓസീസിനെ തകര്‍ത്തത്. അശ്വിന് മൂന്ന് വിക്കറ്റ് വീഴ്ത്തി. രണ്ടാം ടെസ്റ്റില്‍ ജഡേജ ഇരു ഇന്നിങ്സുകളിലുമായി 10 വിക്കറ്റ് വീഴ്ത്തി.
Read Also: കിടിലന്‍ ന്യൂ ജനറേഷന് പ്രണയവുമായി അനിഖയും മെല്‍വിനും; ‘ഓ, മൈ ഡാര്‍ലിംഗ്’ ട്രെയ്ലര് പുറത്ത്
രണ്ടാം ഇന്നിങ്സിൽ 115 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് കെ എല്‍ രാഹുലിനെ (1) ആദ്യമെ നഷ്ടമായി. മൂന്നാമതെത്തിയ ചേതേശ്വര്‍ പൂജാര (പുറത്താവാതെ 31)- രോഹിത്തിനൊപ്പം (31) ചേര്‍ന്ന് ഇന്ത്യയെ വിജയിപ്പിക്കുമെന്ന് കരുതി. എന്നാല്‍ രോഹിത് റണ്ണൗട്ടായി. വിരാട് കോലിയെ (20) ശ്രേയസ് അയ്യര്‍ 10 റൺസ് നേടിയത്. പിന്നീട് പൂജാര- ഭരത് (23) സഖ്യം അധികം നഷ്ടമില്ലാതെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.സ്കോര്‍ ഓസ്ട്രേലിയ 263 & 113. ഇന്ത്യ 262 & 118/4.
Story Highlights: india vs australia 2nd test india won
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here