Advertisement

കെഎസ്ആര്‍ടിസി ജീവനക്കാര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചോ? പ്രചരിക്കുന്ന വിഡിയോയുടെ സത്യമിതാണ്

February 19, 2023
Google News 3 minutes Read
ksrtc employees black flag protest against pinarayi vijayan 24 fact check

കെഎസ്ആര്‍ടിസി ജീവനക്കാര്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞുവെന്ന തരത്തില്‍ ഒരു വിഡിയോ സോഷ്യല്‍ മിഡിയയില്‍ പ്രചരിക്കുന്നുണ്ട്. ശമ്പള കുടിശ്ശികയുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി ജീവനക്കാര്‍ അതൃപ്തരാണെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് വിഡിയോ വൈറലായിരിക്കുന്നത്.(ksrtc employees black flag protest against pinarayi vijayan 24 fact check)

‘അങ്കമാലിയില്‍ ഇരട്ടച്ചങ്കന്റെ വാഹന വ്യൂഹം കെഎസ്ആര്‍ടിസി ജീവനക്കാര്‍ തടഞ്ഞു; ജനങ്ങള്‍ തെരുവിലിറങ്ങി’ എന്നാണ് പ്രചരിക്കുന്ന വിഡിയോയ്ക്ക് നല്‍കിയിരിക്കുന്ന തലക്കെട്ട്. അങ്കമാലി പൊലീസ് സ്റ്റേഷന് എതിര്‍വശത്ത് നിന്നാണ് വിഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. വിഡിയോയുടെ തുടക്കത്തില്‍ തന്നെ പൊലീസ് സ്‌റ്റേഷന്റെ ബോര്‍ഡും കാണാം.

പൊലീസിന്റേതുള്‍പ്പെടെ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ കുറച്ച് ചെറുപ്പക്കാര്‍ കറുത്ത തുണിയുമായി വാഹനത്തിന് നേരെ ഓടുന്നതും ഇവരെ തടയാന്‍ പൊലീസ് ശ്രമിക്കുന്നതുമാണ് വിഡിയോയില്‍ ഉള്ളത്. അങ്കമാലി പൊലീസ് സ്റ്റേഷന് എതിര്‍വശമുള്ള കെഎസ്ആര്‍ടിസി കോംപ്ലക്‌സിലുള്ള കാര്‍ണിവല്‍ ഗ്രൂപ്പിന്റെ ബോര്‍ഡും വിഡിയോയില്‍ കാണാം.

Read Also: തുര്‍ക്കി, സിറിയ ഭൂകമ്പം; പ്രചരിക്കുന്ന ഈ ചിത്രത്തിന് പിന്നിലെ വസ്തുതയെന്ത്?

എന്നാല്‍ പ്രചരിക്കുന്നത് പോലെ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത് കെഎസ്ആര്‍ടിസി ജീവനക്കാരല്ല. ഫെബ്രുവരി 11ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് നേരെ നടത്തിയ പ്രതിഷേധമാണ് തെറ്റായ തലക്കെട്ടില്‍ പ്രചരിക്കുന്നത്.

Story Highlights: ksrtc employees black flag protest against pinarayi vijayan 24 fact check

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here