ഇഞ്ചുറി ടൈമില്‍ മെസിയുടെ ഫ്രീകിക്ക് ഗോള്‍; പിഎസ്ജിക്ക് തകര്‍പ്പന്‍ ജയം

സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ഫ്രീകിക്ക് ഗോളില്‍ പിഎസ്ജിക്ക് തകര്‍പ്പന്‍ ജയം. മത്സരം അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം അവശേഷിക്കെയാണ് മെസിയുടെ ഗോള്‍ പിഎസ്ജിക്ക് വിജയം നേടിക്കൊടുത്തത്. ലില്ലയ്‌യെ മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് പിഎസ്ജി പരാജയപ്പെടുത്തിയത്. lionel messi scores from a free kick PSG wins
കൈലിയന്‍ എംബാപ്പെ 87ാം മിനിറ്റില്‍ തന്റെ രണ്ടാം ഗോളും നേടി പിഎസ്ജിക്ക് വിജയം നല്‍കി. കണങ്കാലിന് പരുക്കേറ്റ് നെയ്മര്‍ പുറത്തുപോയത് പിഎസ്ജിക്ക് തിരിച്ചടിയായി. എന്നാല്‍ മത്സരത്തിന്റെ പതിനൊന്നാം മിനിറ്റില്‍ എംബാപ്പെയിലൂടെ പിഎസ്ജി ലീഡെടുക്കുകയായിരുന്നു.
Read Also: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്; തോല്‍വിയോടെ തുടങ്ങി സി ത്രീ കേരള സ്‌ട്രൈക്കേഴ്‌സ്
കിലിയന്‍ എംബാപ്പെ പിഎസ്ജിക്കായി ഇരട്ട ഗോള്‍ നേടിയപ്പോള്‍ മെസിയും നെയ്മറും ഓരോ ഗോള്‍ വീതം നേടി. 95ാം മിനിറ്റിലായിരുന്നു മെസിയുടെ മാജിക് ഗോള്‍ പിറന്നത്. 24ാം മിനിറ്റില്‍ ഡിയകെറ്റയിലൂടെ ലില്ലെ ആദ്യ ഗോള്‍ മടക്കി.
Story Highlights: lionel messi scores from a free kick PSG wins
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here