മഹാശിവരാത്രിയിൽ 18.82 ലക്ഷം ദീപങ്ങൾ തെളിയിച്ചു; ഉജ്ജയിൻ ഗിന്നസ് റെക്കോഡിലേക്ക്

മഹാശിവരാത്രി ദിനത്തിൽ, 18.82 ലക്ഷം ദീപങ്ങൾ തെളിയിച്ച് ലോക റെക്കോർഡ് സൃഷ്ടിച്ച് ഉജ്ജയിൻ. കഴിഞ്ഞ വർഷം ദീപാവലി ദിനത്തിൽ 15.76 ലക്ഷം വിളക്കുകൾ കത്തിച്ച ഉത്തർപ്രദേശിലെ അയോദ്ധ്യയുടെ റെക്കോർഡാണ് ഉജ്ജയിൻ തകർത്തത്.മഹാശിവരാത്രി ദിനത്തിൽ 18,82,000 ദീപങ്ങളാണ് തെളിയിച്ചത്.(maha shivaratri ujjain breaks ayodhyas guinness world record)
18,000-ലധികം സന്നദ്ധപ്രവർത്തകരാണ് ദീപം തെളിയിച്ചത്. സ്‌കൂൾ കുട്ടികൾ മുതൽ കോളജ് വിദ്യാർത്ഥികൾ വരെ സാമൂഹിക സംഘടനകളും സമൂഹത്തിന്റെ നാനാതുറകളിലുള്ളവരും ദീപം തെളിയിച്ചു.ദീപം തെളിയിക്കുന്നതിനായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഉജ്ജയിനിലെത്തിയിരുന്നു.
Read Also: കിടിലന്‍ ന്യൂ ജനറേഷന്‍ പ്രണയവുമായി അനിഖയും മെല്‍വിനും; ‘ഓ, മൈ ഡാര്‍ലിംഗ്’ ട്രെയ്ലര്‍ പുറത്ത്
ഉജ്ജയിനിന്റെ പേര് ഗിന്നസ് ബുക്കിൽ ഇടം നേടിയത് അഭിമാനകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദീപങ്ങൾ തെളിയിക്കാൻ സഹകരിച്ച ജനങ്ങളോട് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. മഹാശിവരാത്രി ഉത്സവത്തെ ഉജ്ജയിനിൽ ശിവ ദീപാവലി എന്നാണ് പറയുന്നത്.
ശിവ ദീപാവലിയോടനുബന്ധിച്ച് ഉജ്ജയിൻ ദീപങ്ങളാൽ പ്രകാശ പൂരിതമാണ്. 2020-ൽ ഉജ്ജയിൻ 11 ലക്ഷം ദീപങ്ങൾ തെളിയിച്ച് തകർത്തു. എന്നാൽ ഇത്തവണ മഹാശിവരാത്രി ദിനത്തിൽ ഉജ്ജയിനിലെ ജനങ്ങൾ നഷ്ടമായ ലോക റെക്കോർഡ് തിരികെ വീണ്ടെടുത്തു. 18,82,000 ദീപങ്ങളാൽ മഹാശിവരാത്രി ദിനത്തിൽ ഉജ്ജയിൻ പ്രകാശിതമായെന്ന് കളക്ടർ കുമാർ പുരുഷോത്തം വ്യക്തമാക്കി.
Story Highlights: maha shivaratri ujjain breaks ayodhyas guinness world record
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here