Advertisement

ഇന്ത്യ-യുഎഇ സാമ്പത്തിക കരാര്‍ ഒപ്പുവച്ചിട്ട് ഒരു വര്‍ഷം; ഉഭയകക്ഷി വ്യാപാരത്തില്‍ 27.5% വളര്‍ച്ച

February 19, 2023
Google News 3 minutes Read
one year for India UAE economic partnership agreement

ഇന്ത്യയും യുഎഇയും വ്യാപാര കരാര്‍ ഒപ്പിട്ടിട്ട് ഒരുവര്‍ഷം. സാമ്പത്തിക കരാര്‍ എന്നതിലുപരി ഇരു രാജ്യങ്ങള്‍ക്കും ഇടയിലെ വിശ്വാസം വളര്‍ത്തുന്ന സുപ്രധാന നാഴികക്കല്ലായി മാറിയെന്ന് ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീര്‍ പറഞ്ഞു. സെപ ഒപ്പിട്ടതിന്റെെ വാര്‍ഷിക ആഘോഷ പരിപാടിയിലാണ് ഇന്ത്യന്‍ സ്ഥാനപതിയുടെ പ്രതികരണം.(one year for India UAE economic partnership agreement)

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 18 നാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയും യുഎഇ പ്രസിഡന്റും ചരിത്രപരമായ സമഗ്ര സാമ്പത്തിക കരാര്‍ ഒപ്പുവച്ചത്. വ്യാപാരം, നിക്ഷേപം, ആരോഗ്യ സേവനം, സാങ്കേതിക വിദ്യ എന്നീ മേഖലകളിലാണ് ഇരു രാജ്യങ്ങളും സഹകരിക്കുന്നത്. കരാര്‍ ഒപ്പിട്ടതിലൂടെ
ഇന്ത്യ -യുഎഇ വ്യാപാര വളര്‍ച്ച 4.6 ലക്ഷം കോടി രൂപയായി ഉയര്‍ന്നാതയും സാമ്പത്തിക വര്‍ഷത്തിലെ ആദ്യ 8 മാസത്തെ കണക്കില്‍ മാത്രം മൊത്തം വ്യാപാര വളര്‍ച്ച 27.5 ശതമാനമായതായും അധികൃതര്‍ അറിയിച്ചു.

Read Also: കേരള സാഹിത്യ അക്കാഡമി അവാർഡ് ജേതാവ് എസ്. സിതാരയുടെ ഭർത്താവ് ദുബൈയിൽ മരിച്ചു

ഇന്ത്യയില്‍ നിന്നു യുഎഇയിലേക്കുള്ള കയറ്റുമതിയില്‍ 19ശതമാനത്തിലധികം വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ദുബായില്‍ നടന്ന വാര്‍ഷിക ആഘോഷ പരിപാടിയില്‍ യുഎഇ വിദേശ വ്യാപാര മന്ത്രി ഡോ. താനി അല്‍ സെയൂദി മുഖ്യാതിഥിയായിരുന്നു.

Story Highlights: one year for India UAE economic partnership agreement

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here