Advertisement

വാഹനങ്ങളുടെ സുരക്ഷയ്ക്കായി പീരിയോഡിക്കല്‍ ഇന്‍സ്പെക്ഷന്‍ നിര്‍ബന്ധമാക്കി സൗദി

February 19, 2023
Google News 2 minutes Read
Saudi made periodic inspection mandatory for safety of vehicles

സൗദി അറേബ്യയില്‍ പുതിയ വാഹനങ്ങള്‍ രജിസ്ട്രേഷന്‍ നേടി മൂന്നു വര്‍ഷം പൂര്‍ത്തിയായാല്‍ മോട്ടോല്‍ വെഹിക്കിള്‍ പീരിയോഡിക്കല്‍ ഇന്‍സ്പെക്ഷന് വിധേയമാക്കണമെന്ന് അധികൃതര്‍. ഫിറ്റ്നസ് നേടാതെ നിരത്തിലിറങ്ങുന്ന വാഹന ഉടമകള്‍ക്ക് പിഴ ചുമത്തുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

സ്വകാര്യ വാഹനങ്ങളുടെയും ടാക്സി സര്‍വീസ് നടത്തുന്ന വാഹനങ്ങളുടെയും സുരക്ഷ ഉറപ്പു വരുത്തുന്നതിന് പീരിയോഡിക്കല്‍ ഇന്‍സ്പെക്ഷന്‍ നിര്‍ബന്ധമാണ്. ഇവയുടെ ഇന്‍സ്പെക്ഷന്‍ കാലയളവ് വ്യത്യസ്ഥമാണെന്നും അധികൃതര്‍ വ്യക്തമാക്കി. ടാക്സികള്‍, ബസുകള്‍ പൊതുഗതാഗത വാഹനങ്ങള്‍ എന്നിവ പുതുതായി രജിസ്റ്റര്‍ ചെയ്ത് രണ്ടു വര്‍ഷത്തിനു ശേഷം ഫിറ്റ്നസ് പരിശോധന നടത്തണം. ആദ്യ പരിശോധനക്ക് ശേഷം ഓരോ വര്‍ഷവും സാങ്കേതിക പരിശോധന നടത്തി സര്‍ട്ടിഫിക്കേറ്റ് മുദ്ര വാഹനത്തില്‍ പതിക്കണം.

Read Also: സിറിയയിലും തുര്‍ക്കിയിലും സഹായം തുടര്‍ന്ന് യുഎഇ

സ്വകാര്യ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് മൂന്നു വര്‍ഷത്തിനു ശേഷമാണ് ആദ്യ പരിശോധന നടത്തേണ്ടത്. തുടര്‍ന്ന് ഓരോ വര്‍ഷവും പരിശോധിക്കണം.
വാഹനങ്ങളു ൈസാങ്കേതിക പരിശോധനയില്‍ നിശ്ചിത ഗുണനിലവാരം പുലര്‍ത്താത്ത വാഹനങ്ങള്‍ റിപ്പയര്‍ ചെയ്തതിന് ശേഷം വീണ്ടും പരിശോധനക്ക് വിധേയമാക്കണമെന്നും അധികൃതര്‍ അറിയിച്ചു.

Story Highlights:Saudi made periodic inspection mandatory for safety of vehicles

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here