അതിർത്തി തർക്കം; സംഘർഷത്തിനിടെ വെട്ടേറ്റ് പരുക്കേറ്റ വീട്ടമ്മ മരിച്ചു

അതിർത്തി തർക്കവുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെ വെട്ടേറ്റ് പരുക്കേറ്റ വീട്ടമ്മ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു. ഇന്നലെ രാത്രിയാണ് ഇവരെ ഒരു സംഘം ആളുകൾ വീട്ടിൽ കയറി ആക്രമിച്ചത്. മാരൂർ സ്വദേശി സുജാതയാണ് കോട്ടയം മെഡിക്കൽ കോളജിൽ വച്ച് മരിച്ചത്. മരിച്ച സുജാതയുടെ മക്കൾ കാപ്പ കേസിൽ അടക്കം പ്രതികളാണ്.
മണ്ണെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് വീടുകയറി അക്രമത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. മരിച്ച സുജാതയുടെ രണ്ടു മക്കൾ കഴിഞ്ഞദിവസം പ്രദേശത്തെ വീട്ടിലെത്തി അക്രമം നടത്തിയിരുന്നു. ഇതിന് പ്രതികാരം ചോദിക്കാനായി എത്തിയവരാണ് സുജാതയെ ആക്രമിച്ചത്. സുജാതയുടെ മക്കളായ സൂര്യലാൽ, ചന്ദ്രലാൽ എന്നിവരാണ് ക്രിമിനൽ കേസുകളിലെ പ്രതികൾ.
Story Highlights: border disputee housewife killed kottayam
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here