പ്രതിഷേധങ്ങൾക്കിടെ മുഖ്യമന്ത്രി ഇന്ന് കാസർകോഡ്; വൻ സുരക്ഷ

യൂത്ത് കോൺഗ്രസ് പ്രതിഷേധങ്ങൾക്കിടെ മുഖ്യമന്ത്രി ഇന്ന് കാസർകോഡ്. അഞ്ച് പൊതുപരിപാടികളിൽ പങ്കെടുക്കും. സുരക്ഷയ്ക്കായി പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. കാസർകോട് ജില്ലയ്ക്ക് പുറമേ നാല് ജില്ലകളിൽ നിന്നുള്ള പൊലീസുകാരെ കൂടി വിന്യസിച്ചാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. കാസർകോഡ് ജില്ലാ പൊലീസ് മേധാവിയുടെ ചുമതലയിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്.
അതേസമയം മുഖ്യമന്ത്രിയുടെ പരിപാടികളിൽ കറുപ്പിന് വിലക്കില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് ഏഴ് കെഎസ്‍യു പ്രവർത്തകരെ പൊലീസ് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തിരുന്നു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ ശ്രമിച്ച യുവമോർച്ച പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവമോർച്ച പ്രവർത്തകരായ വൈഷ്ണവേഷ്, സബിൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധ ആഹ്വാനങ്ങള്‍ക്കിടെ കനത്ത സുരക്ഷയ്ക്ക് നടുവിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴിക്കോട്ട് ഒരു ദിവസത്തെ പരിപാടികള്‍ക്കായെത്തിയത്.ഇന്നലെ കോഴിക്കോട്ടെ മുഖ്യമന്ത്രിയുടെ പരിപാടിയിൽ കറുപ്പിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
Read Also: കെഎസ്ആര്‍ടിസി ജീവനക്കാര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചോ? പ്രചരിക്കുന്ന വിഡിയോയുടെ സത്യമിതാണ്
Story Highlights: CM Pinarayi Vijayan at Kasargod Today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here