മാതാപിതാക്കൾക്ക് സ്വപ്ന ഭവനം സമ്മാനിച്ച് നടൻ ധനുഷ്; മുടക്കിയത് 150 കോടി

ചെന്നൈയിൽ മാതാപിതാക്കൾക്കായി സ്വപ്ന ഭവനം സമ്മാനിച്ച് നടൻ ധനുഷ്. ചെന്നൈ പൊയസ് ഗാർഡനിലാണ് ധനുഷിന്റെ പുതിയ വീട്. മാതാപിതാക്കൾക്കൊപ്പം ഈ വീട്ടിലായിരിക്കും ഇനി ധനുഷ് താമസിക്കുക.(dhanush gifts parents luxurious house worth 150 crore)
150 കോടി രൂപ വിലമതിക്കുന്ന വീടാണ് എന്നാണ് റിപ്പോർട്ട്. വീടിന്റെ ഗൃഹപ്രവേശ മഹാ ശിവരാത്രിയായ ഇന്നലെയാണ് നടത്തിയത്. 2021ല്‍ തുടങ്ങിയ വീടിന്റെ നിര്‍മാണം കഴിഞ്ഞ മാസമാണ് പൂര്‍ത്തിയായത്. ധനുഷിന്റെ ‘തിരുടാ തിരുടീ’, ‘സീഡൻ’ തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്‌ത സുബ്രഹ്‍മണ്യം ശിവയാണ് പുതിയ വാർത്തകൾ പങ്കുവെച്ചത്.
ഒരു അമ്പലം പോലെയാണ് ധനുഷിന്റെ വീട് തനിക്ക് അനുഭവപ്പെടുന്നത് എന്നാണ് ശിവ സുബ്രഹ്‍മണ്യം പറഞ്ഞത്. പുതിയ വീട്ടിൽ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമായി വിരുന്നും ധനുഷ് ഒരുക്കിയിരുന്നു. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാണ്.
Story Highlights: dhanush gifts parents luxurious house worth 150 crore
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here