മദ്യപിച്ചും അശ്രദ്ധമായും വാഹനമോടിച്ചു; 18 സ്കൂൾ വാൻ ഡ്രൈവർമാർക്കെതിരെയും 26 മറ്റ് വാഹന ഡ്രൈവർമാർക്കെതിരെയും കേസ്

വാഹനപരിശോധനയുമായി ബന്ധപ്പെട്ട് എറണാകുളം റേഞ്ചിൽ പ്രത്യേക ഓപ്പറേഷൻ. 18 സ്കൂൾ ഡ്രൈവർമാർക്കെതിരെയും 26 മറ്റ് വാഹന ഡ്രൈവർമാർക്കെതിരെയും കേസെടുത്തു. മദ്യപിച്ചും അശ്രദ്ധമായും വാഹനമോടിച്ചതിനാണ് നടപടി. ഇടുക്കിയിലാണ് കൂടുതൽ പേർക്കെതിരെ നടപടിയെടുത്തത്. 12 പേർക്കെതിരെയാണ് ഇടുക്കിൽ മാത്രം നടപടി കൈക്കൊണ്ടത്. ( Drunk driving Case against drivers ).
2248 സ്വകാര്യ വാഹനങ്ങളും 1831 സ്ക്കൂൾ വാഹനങ്ങളും പരിശോധന നടത്തി. എറണാകുളം റൂറൽ (302), ആലപ്പുഴ (534), കോട്ടയം (524 ), ഇടുക്കി (471) എന്നിങ്ങനെയാണ് സ്കൂൾ വാഹനങ്ങളിൽ പരിശോധന നടത്തിയത്. എറണാകുളം റൂറൽ (493) , ആലപ്പുഴ (290),കോട്ടയം (862), ഇടുക്കി (603) എന്നിങ്ങനെയാണ് സ്വകാര്യ ബസുകളിൽ പരിശോധന നടത്തിയത്.
ഗതാഗത നിയമങ്ങൾ ലംഘിച്ചതിന് 206 പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. മറ്റ് കാരണങ്ങൾക്ക് 19 പേർക്കെതിരെയും നടപടി സ്വീകരിച്ചു. റേഞ്ച് ഡി ഐ ജി എ. ശ്രീനിവാസിന്റെ മേൽ നോട്ടത്തിൽ ഓരോ ജില്ലയിലും പ്രത്യേകം സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു പരിശോധന നടത്തിയത്.
Story Highlights: Drunk driving Case against drivers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here