Advertisement

സൗദിയിൽ സ്വകാര്യ മേഖലയിൽ ജീവനക്കാരുടെ തൊഴിൽ കരാർ രജിസ്റ്റർ ചെയ്യണമെന്ന് മാനവ വിഭവ ശേഷി മന്ത്രാലയം

February 20, 2023
Google News 3 minutes Read
E-authentication of employment contracts in Saudi Arabia

സൗദിയിൽ സ്വകാര്യ തൊഴിൽ വിപണിയിലുളള മുഴുവൻ ജീവനക്കാരുടെയും തൊഴിൽ കരാർ രജിസ്റ്റർ ചെയ്യണമെന്ന് മാനവ വിഭവ ശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം. ‘ഖിവ’ ഇ-പ്ലാറ്റ്‌ഫോമിലാണ് രജിസ്‌ട്രേഷൻ പൂർത്തിയാക്കേണ്ടതെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. സേവന-വേതന വ്യവസ്ഥൾ വ്യക്തമാക്കിയ തൊഴിൽ കരാറാണ് ഖിവ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്യേണ്ടത്. E-authentication of employment contracts in Saudi Arabia

Read Also: തുർക്കിക്കും സിറിയക്കും കൈത്താങ്ങായി സൗദി അറേബ്യ; 48 മില്യൺ ഡോളർ പദ്ധതികളിൽ ഒപ്പുവെച്ചു

തൊഴിലാളികളുടെയും തൊഴിലുടമയുടെയും അവകാശം ഉറപ്പു വരുത്തുന്നതിനും തർക്കങ്ങളിൽ നീതിയുക്തമായ പരിഹാരം കാണുന്നതിനും തൊഴിൽ കരാർ രജിസ്റ്റർ ചെയ്യണം. മാത്രമല്ല തൊഴിൽ സ്ഥിരതക്കും മികച്ച തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും തൊഴിൽ കരാർ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഖിവ പോർട്ടലിൽ രജിസ്‌ട്രേഷൻ ആരംഭിച്ചതിന് ശേഷം തൊഴിൽ തർക്കങ്ങൾ ഗണ്യമായി കുറഞ്ഞിട്ടുണ്ട്, അതിനാൽ ഇനിയും തൊഴിൽ കരാർ രജിസ്റ്റർ ചെയ്യാത്തവർ ഖിവ പോർട്ടലിൽ വിവരങ്ങൾ അപ്‌ലോഡ് ചെയ്യണമെന്ന് മാനവ വിഭവ ശേഷി, സാമൂഹിക വികസന കാര്യം ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്

സ്വകാര്യ തൊഴിൽ സംരംഭകർക്ക് ഓൺലൈനിൽ തൊഴിൽ കരാർ രജിസ്റ്റർ ചെയ്യാൻ സൗകര്യം ഉണ്ട്. ഇത് പ്രയോജനപ്പെടുത്തണമെന്നും മന്ത്രാലയം നിർദേശിച്ചു.

Story Highlights: E-authentication of employment contracts in Saudi Arabia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here