Advertisement

മേഘാലയ മുൻ ആഭ്യന്തര മന്ത്രി എച്ച്ഡിആർ ലിങ്ഡോ തിരഞ്ഞെടുപ്പ് പ്രചാരണത്തിടെ കുഴഞ്ഞുവീണ് മരിച്ചു

February 20, 2023
2 minutes Read
Former Meghalaya Home Minister HDR Lyngdoh passes away

മേഘാലയ മുൻ ആഭ്യന്തര മന്ത്രി എച്ച്ഡിആർ ലിങ്ഡോ തിരഞ്ഞെടുപ്പ് പ്രചാരണത്തിടെ കുഴഞ്ഞുവീണ് മരിച്ചു. ലിങ്ഡോയുടെ അപ്രതീക്ഷിത വിയോ​ഗത്തെ തുടർന്ന് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് നടപടികൾ മാറ്റിവയ്ക്കാനാണ് സാധ്യത. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു. ( Former Meghalaya Home Minister HDR Lyngdoh passes away ).

Read Also: നിയമസഭാ തെരഞ്ഞെടുപ്പ്; മേഘാലയയിൽ 60 ഉം നാഗാലാൻഡിൽ 20 ഉം സീറ്റിൽ മത്സരിക്കുമെന്ന് ബിജെപി

ഇപ്പോൾ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സോഹിയോംഗിൽ നിന്നുള്ള യുഡിപിയുടെ സ്ഥാനാർത്ഥിയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് യോഗത്തിനിടെ കുഴഞ്ഞുവീണ മുൻ ആഭ്യന്തര മന്ത്രിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

2018ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് പരാജയപ്പെട്ട ലിങ്ഡോ യുഡിപി ടിക്കറ്റിൽ വീണ്ടും ജനവിധി തേടുകയായിരുന്നു.
ഈസ്റ്റ് ഖാസി ഹിൽസിലെ സോഹിയോങ് അസംബ്ലി മണ്ഡലത്തിലെ സ്ഥാനാർത്ഥിയായിരുന്നു അദ്ദേഹം.

Story Highlights: Former Meghalaya Home Minister HDR Lyngdoh passes away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top