ജപ്പാനിൽ ഏകദേശം 7,000 അജ്ഞാത ദ്വീപുകൾ കണ്ടെത്തി

ഒരു രാജ്യത്തിന്റെ ഭൂവിസ്തൃതിയെയും പ്രദേശത്തെ ജലത്തെയും കുറിച്ച് ധാരാളം കാര്യങ്ങൾ വെളിപ്പെടുത്താൻ ഭൂമിശാസ്ത്രപരമായ സർവേകൾക്ക് സാധിക്കും. എന്നാൽ ഇത്രയും വലിയൊരു വെളിപ്പെടുത്തൽ ഇതുവരെ നടന്നിട്ടുണ്ടോ എന്ന് പറയാൻ പ്രയാസമാണ്. പെട്ടെന്ന് ഒരു ദിവസം നിങ്ങളുടെ രാജ്യം ഇതുവരെ ആരും അറിയാത്ത 7,000 ദ്വീപുകളാൽ ചുറ്റപ്പെട്ടിരിക്കുന്നുവെന്ന് വാർത്ത എങ്ങനെയായിരിക്കും ഉൾക്കൊള്ളുക? എന്നാൽ ഇപ്പോൾ ജനകാരുടെ അവസ്ഥ ഇതാണ്.
1987 ന് ശേഷമുള്ള ഗവൺമെന്റിന്റെ പ്രാദേശിക ജലത്തെക്കുറിച്ചുള്ള ആദ്യത്തെ സർവേയ്ക്ക് ശേഷമാണ് ഇപ്പോൾ സർവ്വേ നടന്നത്. അവിടെ ഔദ്യോഗിക ദ്വീപുകളുടെ എണ്ണം 6,852 ൽ നിന്ന് 14,125 ആയി ഇരട്ടിയാകുമെന്നാണ് കണക്കുകൾ.
2021 ഡിസംബറിലെ ഒരു പാർലമെന്റ് ചർച്ചയ്ക്കിടെ കണക്കുകളെക്കുറിച്ചുള്ള ഉണ്ടായ തർക്കത്തിന് ശേഷമാണ് സർവേയ്ക്ക് ഉത്തരവിട്ടത്. ഈ കണക്കുകൾ കാലഹരണപ്പെട്ടതാണെന്നും നിലവിലെ ദ്വീപുകളുടെ എണ്ണം വളരെ വ്യത്യസ്തമായിരിക്കാമെന്നും അഭിപ്രായം ഉയർന്നിരുന്നു.
“ദ്വീപുകളുടെ എണ്ണത്തെക്കുറിച്ചുള്ള കൃത്യമായ ധാരണ വേണമെന്നും ദേശീയ താൽപ്പര്യവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ഭരണപരമായ കാര്യമാണ് ഇതെന്നും അന്നത്തെ ലിബറൽ ഡെമോക്രാറ്റ് നിയമനിർമ്മാതാവ് പറഞ്ഞിരുന്നു. ജപ്പാനിലെ ജിയോസ്‌പേഷ്യൽ ഇൻഫർമേഷൻ അതോറിറ്റിയാണ് പുതിയ സർവേ നടത്തിയത്. ഇത് രാജ്യത്തിന്റെ പ്രദേശം വർദ്ധിപ്പിക്കില്ലെങ്കിലും, അതിന്റെ മൊത്തത്തിലുള്ള ഭൂപ്രദേശത്തെക്കുറിച്ച് ഉദ്യോഗസ്ഥർക്ക് കൃത്യമായ ധാരണ നൽകാൻ ഇതിന് കഴിയും.
Story Highlights: Japan discovers almost 7,000 unknown islands after first survey of territorial waters since 1987
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here