ഡോ. സി.എച്ച് ഇബ്രാഹിം കുട്ടിക്കും മാമു ഹാജിക്കും കോഴിക്കോട് ജില്ലാ കെഎംസിസി സ്വീകരണം നല്‍കി

സന്ദർശനാർത്ഥം ദമ്മാമിലെത്തിയ മഹാരാഷ്ട്ര സംസ്ഥാന മുസ്ലിം ലീഗ് ട്രഷർ ഡോ സി എച്ച് ഇബ്രാഹിം കുട്ടിക്കും മുൻ കെഎംസിസി കോഴിക്കോട് ജില്ലാ ട്രഷറും ഒളവണ്ണ പഞ്ചായത്ത് മുസ്ലീം ലീഗ് നേതാവുമായ മാമുഹാജി പാലാഴിക്കും കോഴിക്കോട് ജില്ലാ കെഎംസിസി ദമ്മാമിൽ സ്വീകരണo നൽകി. പ്രസിഡന്റ് ഫൈസൽ കൊടുമയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനം കിഴക്കൻ പ്രവിശ്യാ കെ എം സി. സി പ്രസിഡന്റ് മുഹമ്മദ് കുട്ടി കോഡൂർ ഉദ്ഘാടനം ചെയ്തു.
സൗദി കെഎംസിസി നാഷണൽ കമ്മറ്റി ജനറൽ സെക്രട്ടറി ഖാദർ ചെങ്കള ,പ്രവിശ്യാ കെ.എം.സി.സി ജനറൽ സെക്രട്ടറി സിദ്ദീഖ് പാണ്ടികശാല പ്രവിശ്യാ കെഎംസിസി നേതാക്കളായ അഷ്റഫ് ഗസാൽ ,റഹ്മാൻ കാരയാട് ,അമീർ അലി കൊയിലാണ്ടി,ഒ പി ഹബീബ് ബാലുശ്ശേരി ,സിറാജ് ആലുവ,വിവിധ സെൻട്രൽ ജില്ലാ ഭാരവാഹിളായ ഹമീദ് വടകര,ഇഖ്ബാൽ ആനമങ്ങാട്.ഷബ്ന നജീബ് എന്നിവര് ആശംസകൾ നേർന്നു.
ഡോ സി എച്ച് ഇബ്രാഹിം കുട്ടിയെ ഫൈസൽ കൊടുമയും മാമു ഹാജി പാലാഴിയെ യു കെ മുഹമ്മദ് പൊന്നാട അണിയിച്ചു.ജനറൽ സെക്രട്ടറി നാസർ ചാലിയം സ്വാഗതവും ഷറഫുദ്ദീൻ കൊടുവള്ളി നന്ദിയും പറഞ്ഞു. മുനീർ നന്തി ഖിറാഅത്ത് നടത്തി.ജില്ലാ മണ്ഡലം കെ എം സി സി ഭാരവാഹികളായ അൻവര് നജീബ് ചീക്കിലോട് അഷ്റഫ് വടകര , ബഷീർ പയ്യോളി ,ഷംല നജീബ് അരഞ്ഞിക്കൽ ,സഫ്രാസ് കോഴിക്കോട് , അമീൻ ചീക്കിലോട് ,റിയാസ് പെരുമണ്ണ , ഫൈസൽ കരുവൻതിരുത്തി,ഖലീൽ കോഴിക്കോട് ആബിദ് പാറയ്ക്കൽ ,അമീർ കെ കെ നാദാപുരം ,നൗഷാദ് തെക്കേപ്പുറം ,അഫ്സൽ നാദാപുരം എന്നിവർ നേതൃത്വം നൽകി.
Story Highlights: Kozhikode district KMCC warm reception
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here