Advertisement

സൗദി അറേബ്യയിലെ കമ്പനികളിൽ ജോലി ചെയ്യുന്നവരുടെ ശമ്പളം വർധിച്ചതായി റിപ്പോർട്ട്; വർധനവ് 6 മുതൽ 10 ശതമാനം വരെ

February 20, 2023
3 minutes Read
Saudi Arabia leads GCC countries in terms of pay hike

സൗദി അറേബ്യയിലെ കമ്പനികളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഈ വർഷം 6 മുതൽ 10 ശതമാനം വരെ ശമ്പളം വർധിച്ചതായി റിപ്പോർട്ട്. ജിസിസി രാജ്യങ്ങളിലെ കമ്പനികളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ഏറ്റവും ഉയർന്ന വർധനവാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. Saudi Arabia leads GCC countries in terms of pay hike

സൗദിയിലെ 88 ശതമാനം കമ്പനികളും ഈ വർഷം ശമ്പളത്തിൽ വർധനവ് വരുത്തി. ഗൾഫ് രാജ്യങ്ങിൾ 63 ശതമാനം കമ്പനികൾ മാത്രമാണ് ശമ്പളത്തിൽ വർധനവ് വരുത്തിയത്. മാനേജ്‌മെന്റ് കൺസൾട്ടിംഗ് കമ്പനി പ്രോകാപിറ്റ നടത്തിയ സർവേ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. വ്യവസായികളും ഹ്യൂമൻ റിസോഴ്‌സ് എക്‌സ്‌പെർട്‌സും വിവിധ മേഖലകളിലുളളവരാണ് സർവേയിൽ പങ്കെടുത്തത്.

Read Also: അവധിക്ക് പോയി തിരിച്ചെത്തുന്ന വീട്ടുജോലിക്കാരെ തൊഴിലുടമകൾ നേരിട്ട് സ്വീകരിക്കണമെന്ന് സൗദി

തൊഴിലാളികൾക്ക് വാർഷിക അലവൻസ് ഉൾപ്പെടെ സേവന, വേതന വ്യവസ്ഥകൾ പ്രകാരം ഏറ്റവും കൂടുതൽ ആനുകൂല്യങ്ങൾ അനുവദിക്കുന്നതിലും സൗദിയിലെ കമ്പനികൾ മുന്നിലാണ്. സൗദിയിൽ 83.1 ശതമാനം കമ്പനികൾ അലവൻവിതരണം ചെയ്തപ്പോൾ ഗൾഫ് നാടുകളിലെ ശരാശരി 62.7 ശതമാനമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ജീവിത ചെലവിൽ വർധനവ് ദൃശ്യമായ സാഹചര്യത്തിൽ ശമ്പളം വർധിപ്പിക്കാൻ സൗദിയിലെ 55 ശതമാനത്തിലധികം കമ്പനികൾ തയ്യാറെടുക്കുന്നതായും റിപ്പോർട്ട് വിലയിരുത്തുന്നു. ഖത്തർ തൊട്ട് പുറകിലുണ്ട്. തൊഴിലാളികളുടെ ശമ്പള വർധനവിന്റെ കാര്യത്തിൽ ഏറ്റവും പിന്നിൽ നിൽക്കുന്നത് കുവൈറ്റ് ആണ്.

Story Highlights: Saudi Arabia leads GCC countries in terms of pay hike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top