മുമ്പ് സുരേഷ് ഗോപിയെ പിന്തുണച്ചു, ഇപ്പോൾ അത് തെറ്റായി തോന്നി; വലിയ പിഴയെന്ന് എന്‍ എസ് മാധവന്‍

നടൻ സുരേഷ് ഗോപിയുടെ പ്രസ്താവനക്കെതിരെ എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. മുമ്പ് സുരേഷ് ഗോപിയെ പിന്തുണച്ചത് തെറ്റായി പോയെന്ന് എന്‍ എസ് മാധവന്‍ ട്വിറ്ററിൽ കുറിച്ചു . ‘എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ’ എന്ന തലക്കെട്ടോടെ പഴയ ട്വീറ്റ് റീട്വീറ്റ് ചെയ്താണ് അദ്ദേഹം രംഗത്തെത്തിയത്.(ns madhavan against suresh gopi)
2021ലെ ലക്ഷദ്വീപ് വിഷയത്തില്‍ പൃഥ്വിരാജിന് പിന്തുണയുമായെത്തിയ സുരേഷ് ഗോപിയെ അഭിനന്ദിച്ചുകൊണ്ടായിരുന്നു എന്‍ എസ് മാധവന്റെ പഴയ ട്വീറ്റ്. ‘സുരേഷ് ഗോപിയുടെ രാഷ്ട്രീയത്തിന് എതിരാണെങ്കിലും എനിക്ക് അദ്ദേഹത്തെ ഇഷ്ടമാണ്. രാഷ്ട്രീയമൊഴികെ അദ്ദേഹത്തെ സംബന്ധിച്ചുള്ളെതല്ലാം നല്ലതാണ്. അദ്ദേഹത്തിന്റെ മനുഷ്യത്വം എന്നത് തിളക്കമുള്ളതാണ്.
ഇപ്പോള്‍ തന്നെ നോക്കൂ, അദ്ദേഹമല്ലാതെ മറ്റൊരു സൂപ്പര്‍ താരവും പൃഥ്വിരാജിന് പിന്തുണയുമായി എത്തിയിട്ടില്ല. അതും സ്വന്തം പാര്‍ട്ടിയായ ബിജെപി തന്നെ പൃഥ്വിരാജിനെതിരെ സൈബര്‍ ആക്രമണത്തിന് നേതൃത്വം നല്‍കുന്ന സാഹചര്യത്തില്‍’ എന്നായിരുന്നു ട്വീറ്റ്.
ബിജെപിയുടെ വിഷമയമായ അന്തരീക്ഷത്തില്‍ അദ്ദേഹത്തിന് അധികകാലം നിലനില്‍ക്കാനാകുമെന്ന് താന്‍ കരുതുന്നില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കൂട്ടിച്ചേര്‍ത്തു. ഈ ട്വീറ്റ് പങ്കുവെച്ചാണ് തനിക്ക് തെറ്റ് സംഭവിച്ചുവെന്ന് അദ്ദേഹം തുറന്ന് പറഞ്ഞത്.
കഴിഞ്ഞ ദിവസമാണ് അവിശ്വാസികകൾക്കെതിരായി സുരേഷ് ഗോപിയുടെ പ്രസ്താവന ഉണ്ടായത്. ആലുവ ശിവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട് സംസാരിക്കവെയായിരുന്നു പരാമര്‍ശം. സുരേഷ് ഗോപിയുടെ നിലപാട് ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
Story Highlights: ns madhavan against suresh gopi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here