5 രൂപയ്ക്ക് പകരം ഓട്ടോ ഡ്രൈവർ നൽകിയത് ഒരു യൂറോ; രസകരമായ അനുഭവം പങ്കുവച്ച് യുവതി

പൊതുഗതാഗതത്തിലൂടെയുള്ള യാത്രയിൽ ചില്ലറയെ ചൊല്ലി ചിലപ്പോഴെങ്കിലും നമുക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ടാകും. പ്രത്യേകിച്ച് ബസിലും ഓട്ടോറിക്ഷയിലും യാത്ര ചെയ്യുമ്പോൾ. അടുത്തുള്ള കടകളിൽ നിന്നും മറ്റോ രൂപ മാറി ചില്ലറയാക്കി നൽകേണ്ട അവസ്ഥ ഉണ്ടാകാത്തവർ വളരെ ചുരുക്കമായിരിക്കും. അത്തരത്തിൽ ഒരു യുവതിയ്ക്കുണ്ടായ അനുഭവമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. യാത്ര ചെയ്‌തെ ഓട്ടോയിലെ ഡ്രൈവർ ബാക്കി 5 രൂപ നൽകുന്നതിനു പകരം അദ്ദേഹം ഒരു യൂറോയുടെ നാണയമാണ് നൽകിയതെന്നാണ് യുവതി പറയുന്നത്. തനിക്കു ലഭിച്ച നാണയത്തിന്റെ ചിത്രവും അവർ പങ്കുവെച്ചിട്ടുണ്ട്.
I got a euro instead of a five rupee coin as change from the rickshaw wale uncle???????? pic.twitter.com/8VD4QwNy6E
— Anushka (@awolaxolotl) February 16, 2023
അനുഷ്ക എന്ന യുവതിയാണ് തനിക്ക് ഉണ്ടായ അനുഭവത്തെ കുറിച്ച് ട്വിറ്ററിൽ പങ്കുവെച്ചത്. ‘ഓട്ടോ ഡ്രൈവർ 5 രൂപയുടെ നാണയത്തിനു പകരം എനിക്കു തന്നത് ഒരു യൂറോയാണ്.’– എന്ന കുറിപ്പോടെയാണ് അനുഷ്ക നാണയത്തിന്റെ ചിത്രം പങ്കുവച്ചത്. രണ്ടു ദിവസങ്ങൾക്കു മുൻപ് ചിത്രം പങ്കുവെച്ചത്. വളരെ പെട്ടെന്നാണ് ചിത്രം സോഷ്യൽ മീഡിയയിൽ വൈറലയായത്. നിരവധി കമന്റുകളും പോസ്റ്റിന് ലഭിച്ചു.
രണ്ടുദിവസം മുൻപ് രണ്ടുരൂപയുടെ ഒരു ശ്രീലങ്കൻ നാണയമാണ് ഒരു ബസ് കണ്ടക്ടർ എനിക്കു നൽകിയത് എന്നാണ് മറ്റൊരാൾ കമന്റ് നൽകിയത്. ഇന്ത്യയിലേക്കു യാത്ര ചെയ്തപ്പോൾ എന്റെ ഒരു യൂറോ കളഞ്ഞുപോയി. അതായിരിക്കും ചിലപ്പോൾ ഇത് എന്നിങ്ങനെ തുടങ്ങി രസകരമായ പല കമന്റുകളും പോസ്റ്റിന് താഴെ ഉണ്ട്.
Story Highlights: Woman Gets One Euro Coin Instead Of ₹ 5 In Change From Rickshaw Driver
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here