പ്രീമിയർ ലീഗിനെ വലച്ച് റെയിൽ സമരം; ബ്രൈറ്റൺ ഹോവ് – ക്രിസ്റ്റൽ പാലസ് മത്സരം വീണ്ടും മാറ്റിവെച്ചു

ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടുകൊണ്ട് ബ്രിട്ടണിലെ റെയിൽവേ ജീവനക്കാർ നടത്തുന്ന സമരം ദിനം പ്രതി ശക്തമാകുകയാണ്. ബ്രിട്ടനിൽ ശക്തമാകുന്ന റെയിൽ സമരങ്ങൾ ഫുട്ബോളിനെയും ബാധിക്കുന്നു. ട്രെയിൻ ഗതാഗതം ഭാഗികമായും പൂർണമായും തടസ്സപ്പെട്ടത് പ്രീമിയർ ലീഗ് ആരാധകരെ വലച്ചിട്ടുണ്ട്. മത്സരങ്ങൾ കാണുന്നതിനായി ആരാധകർ ഏറ്റവും അധികം ആശ്രയിക്കുന്നത് ട്രെയിൻ സർവീസ് ആണ്. Brighton v Crystal Palace rescheduled again
Read Also: ചാമ്പ്യൻസ് ലീഗിൽ ഇന്ന് വമ്പന്മാരുടെ പോരാട്ടം; ലിവർപൂൾ റയൽ മാഡ്രിഡിനെതിരെ
പണിമുടക്ക് ഏറ്റവും അധികം ബാധിച്ച ഫുട്ബോൾ ക്ലബ്ബുകളിൽ ഒന്നാണ് ബ്രൈറ്റൺ ഹോവ് ആൽബിയോൺ. ഫാൽമർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന സ്റ്റേഡിയത്തിലേക്ക് എത്താനുള്ള പ്രധാന മാർഗം ട്രെയിൻ ആണ്. അതിനാൽ തന്നെ ക്രിസ്റ്റൽ പാലസുമായുള്ള ടീമിന്റെ മത്സരം സമരത്തെ തുടർന്ന് രണ്ട് തവണയാണ് മാറ്റി വെക്കേണ്ടി വന്നത്. ക്രിസ്റ്റൽ പാലസുമായുള്ള ആദ്യ മത്സരം നടക്കേണ്ടിയിരുന്നത് 2022 സെപ്റ്റംബർ 17 ന് ആയിരുന്നു. എന്നാൽ, ഓഗസ്റ്റിൽ റെയിൽ സമരം ശക്തമായതോടുകൂടി പോലീസുമായും സുരക്ഷാ അധികാരികളുമായും ചർച്ച നടത്തിയ ശേഷം മത്സരം മാറ്റിവയ്ക്കേണ്ടി വന്നു. ആ മത്സരം മാറ്റി വെക്കുകയായിരുന്നു.
🚨 FIXTURE NEWS 🚨
— Brighton & Hove Albion (@OfficialBHAFC) February 20, 2023
Due to planned rail strikes, our home game against Crystal Palace will now take place on Wednesday 15 March, kick off 7.30pm. 📅 #BHAFC pic.twitter.com/bYmXe196Km
മാറ്റി വെച്ച മത്സരം 2023 മാർച്ച് 16 ന് മത്സരം നടക്കുമെന്ന് പ്രീമിയർ ലീഗ് അറിയിച്ചിരുന്നു. എന്നാൽ, ആ ദിവസം റയിൽവെ തൊഴിലാളികൾ വീണ്ടും സമരം പ്രഖ്യാപിച്ചതോടെ മത്സരം വീണ്ടും അനിശ്ചിതത്വത്തിലായി. അതിനാൽ, നിശ്ചയിച്ച ദിവസത്തിന് ഒരു ദിവസം മുൻപ് മത്സരം നടത്താനാണ് നിലവിൽ പ്രീമിയർ ലീഗ് തീരുമാനം. മാർച്ച് 15ന് മത്സരം നടക്കും.
Story Highlights: Brighton v Crystal Palace rescheduled again
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here