മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തലസ്ഥാനത്ത് മടങ്ങിയെത്തും

മറ്റ് ജില്ലകളിലെ പരിപാടികൾക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തലസ്ഥാനത്ത് മടങ്ങിയെത്തും. രാവിലെ പതിനൊന്ന് മണിയോടെ തിരുവനന്തപുരത്തെത്തുന്ന മുഖ്യമന്ത്രിക്ക് വിവിധ പൊതുപരിപാടികളുമുണ്ട്. ( cm pinarayi vijayan will be back in tvm today )
ബജറ്റിലെ നികുതി വർധനയ്‌ക്കെതിരെ പ്രതിപക്ഷം ആരംഭിച്ച പ്രക്ഷോഭം തുടരാനാണ് തീരുമാനം. ആ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധങ്ങൾക്ക് സാധ്യതയുണ്ട്. കർശനമായ പൊലിസ് സുരക്ഷയാണ് നഗരത്തിൽ ഒരുക്കിയിരിക്കുന്നത്.
ഉച്ചയ്ക്ക് 12 മണിക്ക് കോവളം, വെള്ളാറിൽ ലോക മാതൃഭാഷ ദിനത്തോട് അനുബന്ധിച്ച പരിപാടിയും, 3 മണിക്ക് ഭക്ഷ്യവകുപ്പിന്റെ അരലക്ഷം മുൻഗണന കാർഡുകകളുടെ സംസ്ഥാന തല വിതരണോദ്ഘാടനവുമാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികൾ.
Story Highlights: cm pinarayi vijayan will be back in tvm today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here