Advertisement

കുവൈത്ത് ദേശീയ ദിനാഘോഷം; ഡ്രോണിന് നിയന്ത്രണം

February 21, 2023
2 minutes Read

ദേശീയ ദിനാഘോഷത്തിൻറെ ഭാഗമായി ഡ്രോണുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി കുവൈത്ത്. അറേബ്യൻ ഗൾഫ് സ്ട്രീറ്റ്, കുവൈത്ത് ടവറുകൾ, ഗ്രീൻ ഐലൻഡ് പ്രദേശങ്ങളിലാണ് ഡ്രോൺ നിരോധിച്ചത്. സുരക്ഷാ നടപടിയുടെ ഭാഗമായി മാർച്ച് ഒന്നുവരെയാണ് നിയന്ത്രണമെന്ന് അഭ്യന്തര മന്ത്രാലയം ജനറൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആന്റ് മീഡിയ അറിയിച്ചു.

ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി നിരവധി പരിപാടികളും പ്രദർശനങ്ങളും ഈ മേഖലകളിൽ ഒരുക്കിയിട്ടുണ്ട്. പ്രദർശനങ്ങളിൽ പങ്കെടുക്കുന്ന ആളില്ല വിമാനങ്ങളുടെ റേഡിയോ ഫ്രീക്വൻസികളിൽ തടസ്സം നേരിടുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായി കൂടിയാണ് ഡ്രോൺ നിരോധനം. സുരക്ഷ കണക്കിലെടുത്ത് തീരുമാനത്തോട് പൊതുജനങ്ങൾ സഹകരിക്കണമെന്ന് അഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടു.

Read Also: സ്ഥാപക ദിനം ആഘോഷിക്കാന്‍ ഒരുങ്ങി സൗദി അറേബ്യ

Story Highlights: Kuwait ban Drone photography on Gulf road till March 1st

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top