സ്ഥാപക ദിനം ആഘോഷിക്കാന്‍ ഒരുങ്ങി സൗദി അറേബ്യ

സൗദി അറേബ്യയുടെ സ്ഥാപക ദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കാനൊരുങ്ങി രാജ്യം. സാംസ്‌കാരിക മന്ത്രാലയം വിവിധ പ്രവിശ്യകളില്‍ ഔദ്യോഗിക പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മുതലാണ് സൗദിയില്‍ സ്ഥാപക ദിനം ആഘോഷിക്കാന്‍ തുടങ്ങിയത്.
1727 ഫെബ്രുവരി 22ന് ഇമാം മുഹമ്മദ് ബിന്‍ സൗദ് ആണ് സൗദി രാഷ്ട്രം സ്ഥാപിച്ചത്. മൂന്ന് നൂറ്റാണ്ടിനിടെ സൗദിയിലെ ജനങ്ങള്‍ കൈവരിച്ച നേട്ടങ്ങള്‍ പ്രതിഫലിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികളാണ് സ്ഥാപക ദിനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുളളത്.
തലസ്ഥാനമായ റിയാദില്‍ പ്രിന്‍സ് തുര്‍ക്കി ബിന്‍ അബ്ദുല്‍ അസീസ് റോഡ്, കിംഗ് സല്‍മാന്‍ റോഡ് എന്നിവ സന്ധിക്കുഡ പ്രദേശത്ത് ‘ഫൗണ്ടേഷന്‍ മാര്‍ച്ച്’ നടക്കുമെന്ന് സാംസ്‌കാരിക മന്ത്രാലയം അറിയിച്ചു.
സ്ഥാപക ദിനത്തിന്റെ ചരിത്രവും രാജ്യത്തിന്റെ ഏകീകരണത്തിലേക്ക് നയിച്ച അബ്ദുള്‍ അസീസ് രാജാവിന്റെ നേട്ടങ്ങളും വിശദീകരിക്കുന്ന ഡോകുമെന്ററിയും മന്ത്രലയം തയ്യാറാക്കിയിട്ടുണ്ട്. ഭരണാധികാരി സല്‍മാന്‍ രാജാവ്, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്നിവരുടെ സമൃദ്ധമായ കാലഘട്ടവും വിശദീകരിക്കുന്നുണ്ട്.
യുനസ്‌കോ പൈതൃക പട്ടികയില്‍ ഇടം നേടിയ സൗദിയുടെ പുരാതന തലസ്ഥാനം ദിര്‍ഇയ്യയില്‍ സൊഹൈല്‍ എന്ന പേരില്‍ ഇതിഹാ ചരിത്ര സംഗീത വിരുന്ന് അരങ്ങേറും. രാജ്യത്തിന്റെ ചരിത്രപരവും സാംസ്‌കാരിക പൈതൃകവും വര്‍ത്തമാനവും വിശകലനം ചെയ്യുന്ന പരിപാടികള്‍ ഒരേ സമയം രാജ്യത്തെ 13 പ്രവിശ്യകളിലും ഒരുക്കിയിട്ടുണ്ട്.
Read Also: സൗദിയിൽ ഈ വർഷാമാദ്യത്തിൽ കണ്ടെയ്‌നർ നീക്കത്തിൽ 24 ശതമാനം വർധന
Story Highlights: Saudi Arabia Foundation Day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here