സന്ദർശന വിസയിലെത്തിയ മലയാളി സൗദിയില്‍ കുഴഞ്ഞുവീണ് മരിച്ചു

പത്ത് ദിവസം മുമ്പ് സന്ദർശന വിസയിൽ സൗദി അറേബ്യയിലെത്തിയ മലയാളി മരിച്ചു. ഖസീം പ്രവിശ്യയിലെ ഉനൈസയിൽ എത്തിയ മലപ്പുറം എടവണ്ണ ഏറിയാട് സ്വദേശി എരഞ്ഞിക്കൽ ഷാഹുൽ ഹമീദ് (53) ആണ് കുഴഞ്ഞുവീണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയിലായിരുന്നു ഷാഹുൽ ഹമീദ് കുഴഞ്ഞുവീണത്. ഉടനെ ഉനൈസ കിങ് സൗദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രണ്ട് ദിവസമായി നേരിയതോതിൽ ശ്വാസതടസം അനുഭവപ്പെട്ടിരുന്നു. ഈ മാസം ഒമ്പതിനാണ് ഇദ്ദേഹം ബിസിനസ് വിസയിൽ ഉനൈസയിൽ എത്തിയത്. കെ.എം.സി.സി ഉനൈസ സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിലാണ് മരണാനന്തരമുള്ള നിയമനടപടികൾ പൂർത്തിയാക്കിയത്. തുടര്‍ന്ന് ഉനൈസ മുറൂജ് മഖ്‍ബറയില്‍ ഖബറടക്കി.
Read Also: സ്ഥാപക ദിനം ആഘോഷിക്കാന്‍ ഒരുങ്ങി സൗദി അറേബ്യ
Story Highlights: Malayali expat died in Saudi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here