Advertisement

സംസ്ഥാന സർക്കാരിനുള്ള രക്ഷാകവചമായി ജനകീയ പ്രതിരോധ ജാഥ മാറും; എം വി ഗോവിന്ദൻ

February 21, 2023
Google News 3 minutes Read

സംസ്ഥാന സർക്കാരിനുള്ള രക്ഷാകവചമായി ജനകീയ പ്രതിരോധ ജാഥ മാറുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ജാഥ തുടങ്ങിയ ഘട്ടത്തിൽ തന്നെ പ്രതിപക്ഷത്തെ അസ്വസ്ഥതപ്പെടുത്തുന്നു. ജമാത്തെ ഇസ്ലാമി- ആർഎസ്എസ് ചർച്ചയിൽ പങ്കില്ലെന്ന വാദം വിചിത്രമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.(mv govindhan against opposition on janakeeya yathra)

മുഖ്യമന്ത്രിയുടെ നിലപാട് ആവർത്തിച്ച് എം വി ഗോവിന്ദൻ. ഇസ്ലാമോഫോബിയ പിന്തുടരുന്ന ആർഎസ്എസുമായി ചർച്ച നടത്തുന്നത് എന്തിന് വേണ്ടിയാണ്. ചർച്ചയ്ക്ക് പിന്നിൽ വെൽഫെയർ -കോൺഗ്രസ്- ലീഗ് ത്രയമെന്ന് അദ്ദേഹം പറഞ്ഞു. ഇവർ എക്കാലവും സ്വീകരിച്ചത് വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണെന്നും അദ്ദേഹം കൂട്ടിച്ചെർത്തു.

Read Also: ചുവപ്പ് തലയിൽ കെട്ടിയാൽ കമ്മ്യൂണിസ്റ്റാവില്ല, മര്യാദയുണ്ടെങ്കിൽ ആകാശ് പേരിനൊപ്പമുള്ള തില്ലങ്കേരി മാറ്റണം; എം.വി ജയരാജൻ

അതേസമയം കണ്ണൂരിൽ ജനകീയ ജാഥ പ്രവേശിക്കവെ മുഖ്യമന്ത്രിക്കെതിരെ കണ്ണുരിൽ വീണ്ടും കരിങ്കൊടി പ്രതിഷേധം നടന്നു. കെ എസ് യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. അഞ്ചരക്കണ്ടിയിൽ വെച്ചായിരുന്നു പ്രതിഷേധം. മുഖ്യമന്ത്രി വീട്ടിൽ നിന്ന് വിമാനത്താവളത്തിലേക്ക് പോകും വഴിയാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്.

കെ.എസ്.യു കണ്ണൂർ ജില്ലാ സെക്രട്ടറി ഫർഹാൻ മുണ്ടേരിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധിച്ച മൂന്ന് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കണ്ണൂര്‍ കാസർകോഡ് ജില്ലകളില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനായെത്തിയ മുഖ്യമന്ത്രിക്ക് നേരെ വൻ പ്രതിഷേധമാണ് ഉയര്‍ന്നത്.

Story Highlights: mv govindhan against opposition on janakeeya yathra

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here